Latest NewsKerala

താന്‍ ഇപ്പോള്‍ നന്നായി ഉറങ്ങുന്നുവെന്ന് തൊടുപുഴയിൽ മരിച്ച ഏഴ് വയസുകാരന്റെ അമ്മ; പ്രതിഷേധം ശക്തമാകുന്നു

തൊടുപുഴയില്‍ അമ്മയുടെ കാമുകന്റെ മര്‍ദനത്തില്‍ ഏഴ് വയസുകാരൻ മരിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. കുട്ടിയുടെ അമ്മയെ അറസ്റ്റ് ചെയ്യാത്തതിനെതിരെയാണ് പ്രതിഷേധം. തൊടുപുഴയില്‍ കഴിഞ്ഞദിവസം നടന്ന പ്രതിഷേധജ്വാലയില്‍ നൂറുകണക്കിന് ആളുകളാണ് പങ്കെടുത്തത്. യുവതിക്കെതിരേ വ്യക്തമായ തെളിവുകള്‍ ഉണ്ടായിട്ടും പോലീസ് അവരെ സംരക്ഷിക്കുകയാണെന്നാണ് ആരോപണം.

അതേസമയം മാനസിക ആരോഗ്യം വീണ്ടെടുത്ത യുവതി ഇപ്പോള്‍ വളരെ സന്തോഷവതിയാണെന്നാണ് ബന്ധുക്കൾ വ്യക്തമാക്കുന്നത്. കുട്ടി മരിച്ചതിന്റെ വിഷമമൊന്നും ഇവര്‍ പ്രകടിപ്പിക്കുന്നില്ലെന്നാണ് സൂചന. താന്‍ വണ്ടിയോടിച്ച് രാത്രിയിലടക്കം അരുണുമൊത്തു ഭക്ഷണം വാങ്ങാന്‍ പോയിട്ടുണ്ട്. അപ്പോള്‍ കുട്ടികളെ വീട്ടില്‍ ഉറക്കിക്കിടത്തുകയാണു പതിവ്. കുട്ടികളെ ഓര്‍ത്തുമാത്രമാണ് ആത്മഹത്യ ചെയ്യാതിരുന്നത്. ജീവിതത്തില്‍ ഉറങ്ങിയിട്ടു വളരെക്കാലമായെന്നും ഇപ്പോള്‍ ആശുപത്രില്‍വച്ചാണ് നന്നായി ഉറങ്ങിയതെന്നും യുവതി പോലീസിനോട് വ്യക്തമാക്കുകയുണ്ടായി. ഇനി സ്വന്തമായി ഒരു ജോലി കൂടി വേണമെന്നുമാണ് യുവതിയുടെ ആവശ്യം.

shortlink

Related Articles

Post Your Comments

Related Articles


Back to top button