ഹൈദരാബാദ്: വിദ്യാര്‍ത്ഥിക്ക് പൂജ്യം മാര്‍ക്ക് നല്‍കിയ അധ്യാപികയ്ക്ക് സസ്പെന്‍ഷനും പിഴയും. തെലങ്കാന ഇന്റര്‍മീഡിയറ്റ് ബോര്‍ഡാണ് അധ്യാപികയായ ഉമാ ദേവിക്ക് എതിരെയാണ് നടപടി. 99 മാര്‍ക്കു കിട്ടയ വിദ്യാര്‍ത്ഥിക്ക് പൂജ്യം മാര്‍ക്കാണ് ഇവര്‍ നല്‍കിയത്.
നവ്യ എന്ന 12-ാം ക്ലാസ് വിദ്യാര്‍ഥിനിക്കാണ് 99 മാര്‍ക്കിനു പകരം അധ്യാപിക പൂജ്യം മാര്‍ക്ക് നല്‍കിയത്. ഇവരെ മാനേജ്മെന്റ് ജോലിയില്‍നിന്നു പുറത്താക്കുകയും 5000 രൂപ പിഴ ചുമത്തുകയും ചെയ്തു.
പരീക്ഷയിലെ കൂട്ട തോല്‍വിയെ തുടര്‍ന്ന് 20ല്‍ പരം കുട്ടികള്‍ ആത്മഹത്യ ചെയ്തിരുന്നു. ഇതിനു പിന്നാലെ രക്ഷിതാക്കളും വിദ്യാര്‍ഥികളും പ്രതിഷേധവുമായി രംഗത്തെത്തിയതോടെയാണ് ബോര്‍ഡ് നടപടികള്‍ സ്വീകരിച്ചു തുടങ്ങിയത്.
Post Your Comments