മുംബൈ : ജെറ്റ് എയര്‍വേസിനെ രക്ഷകരായി അവതരിച്ച സ്‌പൈസ് ജെറ്റും ഒടുവിൽ ജെറ്റിനെ കയ്യൊഴിയുന്നു.ജെറ്റ് എയര്‍വേസ് പ്രവര്‍ത്തനം നിര്‍ത്തിയപ്പോള്‍ പൈലറ്റുമാരെയും കാബിന്‍ ജീവനക്കാരും അടക്കം ആയിരം പേര്‍ക്ക് സ്പൈസ് ജെറ്റ് തൊഴില്‍ നൽകിയിരുന്നു . എന്നാൽ വൻ സാമ്പത്തിക ബാധ്യത പേറുന്ന ജെറ്റ് എയർവേസിനെ രക്ഷിക്കാന്‍ മാത്രമുളള ശേഷി സ്പൈസ് ജെറ്റിനില്ലെന്നും ,ഉയര്‍ന്ന ആസ്തിയുളള നിക്ഷേപകനെയാണ് ജെറ്റ് എയര്‍വേസിന് ആവശ്യമെന്നും സ്പൈസ് ജെറ്റ് മാനേജിങ് ഡയറക്ടറും ചെയര്‍മാനുമായ അജയ് സിംഗ് വ്യക്തമാക്കുകയായിരുന്നു.
ജെറ്റ് എയര്‍വേസ് സർവീസുകൾ നിർത്തലാക്കിയതോടു കൂടി അവരുടെ അവരുടെ ബോയിംഗ് 737-800 എന്‍ജി, ബോംബാര്‍ഡിയര്‍ ക്യു 400 എന്നി വിമാനങ്ങളെ സ്പൈസ് ജെറ്റ് പാട്ടത്തിനെടുക്കുകയായിരുന്നു .കമ്പനിയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി 15 വിമാനങ്ങള്‍ കൂടി ഉൾപ്പെടുത്താനുള്ള പദ്ധതികൾക്കായുള്ള പ്രാരംഭ പ്രവർത്തനങ്ങൾ നടക്കുന്നതായി അജയ് സിംഗ് പറഞ്ഞു.
Post Your Comments