ന്യൂഡല്‍ഹി : ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ഫോണി ചുഴലിക്കാറ്റ് ബംഗ്ലാദേശിലേയ്ക്ക് നീങ്ങുന്നതായി കേന്ദ്രകാലാവസഥാനിരീക്ഷണ കേന്ദ്രം. ചുഴലിക്കാറ്റ് തമിഴ്നാട് ആന്ധ്ര തീരത്ത് നിന്ന് അകലുന്നതായും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വടക്ക് കിഴക്കന്‍ ദിശയിലേക്കാണ് ചുഴലിക്കാറ്റ് നീങ്ങുന്നത്. കേരളത്തില്‍ വ്യാപകമായി മഴയുണ്ടാകുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിച്ചിട്ടുണ്ട്.
ഫാനി ചുഴലിക്കാറ്റ് അടുത്ത പന്ത്രണ്ട് മണിക്കൂറിനുള്ളില്‍ അതി തീവ്രചുഴലിക്കാറ്റാകും. തുടര്‍ന്ന് ബംഗ്ലാദേശ് ഭാഗത്തേക്ക് നീങ്ങുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. ഫാനി തീരത്ത് നിന്ന് അകലുകയാണെങ്കിലും ജാഗ്രതാ നിര്‍ദേശം തുടരും. കേരളത്തില്‍ ശക്തമായ മഴയുണ്ടാകും. മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശും. ശക്തമായ മഴക്കുള്ള സാധ്യത കണക്കിലെടുത്ത് പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ചൊവ്വാഴ്ച എറണാകുളം മുതല്‍ വയനാട് വരെയുള്ള ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് നല്‍കിയിട്ടുണ്ട്. കടല്‍ പ്രക്ഷുബ്ദമായതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. മലയോര മേഖലകളിലേക്കും ബീച്ചുകളിലേക്കുമുള്ള വിനോദ സഞ്ചാരം വിലക്കി.
Post Your Comments