കോട്ടയം: സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് എതിരായി സമര്‍പ്പിക്കപ്പെട്ട ബാങ്ക് രേഖകള്‍ വ്യാജമാണെന്ന് കണ്ടെത്തിയ സാഹചര്യത്തിൽ മൂന്ന് വൈദികരെക്കൂടി ചോദ്യം ചെയ്യുമെന്ന് അന്വേഷണ സംഘം അറിയിച്ചു.സംഭവത്തിന് പിന്നിൽ ഗൂഢാലോചനയെന്ന് പോലീസ് വ്യക്തമാക്കി. ഫാദർ പോൾ തേലക്കാടിനെ ചോദ്യം ചെയ്യും.ബിഷപ്പ് ജേക്കബ് മനന്തോടത്തിന്റെയും മൊഴിയെടുക്കും. ചോദ്യം ചെയ്യേണ്ട പത്ത് വിമത വൈദികരുടെ പട്ടിക തയ്യാറായി.
ഭൂമിയിടപാടുമായി ബന്ധപ്പെട്ട് കര്‍ദിനാളിന്റെ അക്കൗണ്ടിലൂടെ രഹസ്യ ഇടപാടുകള്‍ നടന്നുവെന്നായിരുന്നു ആരോപണമുയര്‍ന്നത്. എന്നാല്‍, തനിക്ക് ഇങ്ങനെയൊരു അക്കൗണ്ടില്ലെന്നായിരുന്നു കര്‍ദിനാളിന്റെ വാദം. ഇത് ശരിയാണെന്ന് പോലീസ് കണ്ടെത്തുകയും ചെയ്തു.
Post Your Comments