Latest NewsFood & CookeryHealth & Fitness

സംസ്ഥാനത്ത് മത്സ്യം കുറയുന്നു; അതിനാല്‍ കഴിക്കാം ഈ ഭക്ഷണങ്ങള്‍

സംസ്ഥാനത്ത് മത്സ്യം കിട്ടാക്കനിയാവുന്നു. മത്സ്യത്തിന്റെ ലഭ്യത കുറഞ്ഞതോടെ മത്സ്യവില കുതിച്ചുയര്‍ന്നിരിക്കുകയാണ്. ഫോനി ചുഴലിക്കാറ്റ് മുന്നറിയിപ്പിനെ തുടര്‍ന്ന് മീന്‍പിടുത്തത്തിനായി കടലില്‍ പോകുന്നത് മത്സ്യതൊഴിലാളികള്‍ നിര്‍ത്തിയതാണ് വിപണിയില്‍ മീന്‍ കുറയാന്‍ പ്രധാന കാരണം. ആരോഗ്യത്തിനാവശ്യമായ പല പോഷകങ്ങളും മത്സ്യം കഴിക്കുന്നതിലൂടെ ശരീരത്തില്‍ എത്തുന്നുണ്ട്. എന്നാല്‍ മീനും ലഭിക്കുന്നില്ല. ഈ സാഹചര്യത്തില്‍ പകരം കഴിക്കാം ഈ ഭക്ഷണങ്ങള്‍.

1. വാള്‍നട്ട്

ഡ്രൈഫ്രൂട്ട് ആയ വാള്‍നട്ട് ഒമേഗ3 ഫാറ്റി ആസിഡിന്റെ കലവറയാണ്. ആന്റി ഓക്‌സിഡന്റുകള്‍, നാരുകള്‍, വൈറ്റമിനുകള്‍, പ്രോട്ടീന്‍ ഇവയടങ്ങിയ വാള്‍നട്ട് ആരോഗ്യത്തിന് മികച്ചതാണ്. വാള്‍നട്ട് വിഷാദം അകറ്റും, ഓര്‍മശക്തി മെച്ചപ്പെടുത്തും, മാനസികാരോഗ്യവും ഹൃദയാരോഗ്യമേകുന്നു.

2. കൂണ്‍

ഏറെ രോഗപ്രതിരോധ ശേഷിയും പോഷകമൂല്യവുമുള്ള കൂണിന് കാന്‍സര്‍, ട്യുമര്‍, കൊളസ്‌ട്രോള്‍, രക്തസമ്മര്‍ദ്ദം മുതലായ രോഗങ്ങളെ നിയന്ത്രിക്കുന്നതിന് പ്രത്യേക കഴിവുണ്ട്. ഇതിലടങ്ങിയിരിക്കുന്ന പ്രോട്ടീനിന്റെ സാന്നിധ്യം ഭക്ഷണ പദാര്‍ത്ഥം എന്ന നിലയില്‍ ഏറെ നല്ലതാണ്. സസ്യാഹാരം കഴിക്കുന്നവര്‍ക്കും, മാംസത്തിന്റെ അമിതവിലയും കണക്കാക്കുമ്പോള്‍ മറ്റേതൊരു പച്ചക്കറിയെക്കാളും കൂടുതല്‍ മാംസ്യം (പ്രോട്ടീന്‍) കുമിളിലടങ്ങിയിട്ടുണ്ട്.

3. സോയാബീന്‍

ഭക്ഷണത്തില്‍ ഒമേഗ 3 ലഭിക്കാനുള്ള മാര്‍ഗങ്ങളിലൊന്നാണ് സോയാബീന്‍. ഇതില്‍ ALA (Alpha Lipoic Acid) ഉണ്ട്. ഇത് ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു. പ്രോട്ടീന്‍, നാരുകള്‍, ഫോളേറ്റ് പൊട്ടാസ്യം, മഗ്‌നീഷ്യം വൈറ്റമിനുകള്‍ തുടങ്ങിയ പോഷകങ്ങളും സോയാബീനില്‍ ഉണ്ട്. ഒമേഗ 6 ഫാറ്റി ആസിഡുകളും ഇതില്‍ നിന്നും ലഭിക്കും.

4. മുട്ട

പ്രോട്ടീന്‍ ധാരാളം അടങ്ങിയ മുട്ടയില്‍ വൈറ്റമിനുകളും ധാതുക്കളും ഒമേഗ 3 ഫാറ്റി ആസിഡുകളും ഉണ്ട്.

5. കോളിഫ്‌ലവര്‍

ഒമേഗ 3 ഫാറ്റി ആസിഡ് ധാരാളമുള്ള കോളിഫ്‌ലവര്‍ ഹൃദയത്തിനും ആരോഗ്യമേകുന്നു. ഒമേഗ 3 കൂടാതെ മഗ്‌നീഷ്യം, പൊട്ടാസ്യം നാരുകള്‍, ധാതുക്കള്‍, സോല്യുബിള്‍ ഷുഗര്‍ ഇവയും ഇതിലുണ്ട്.

6. ചിയ സീഡ്‌സ്

ഈ ചെറുവിത്ത് ഹൃദയസംബന്ധമായ രോഗങ്ങളും ടൈപ്പ് 2 പ്രമേഹവും വരാനുള്ള സാധ്യത കുറയ്ക്കുന്നു. തലച്ചോറിന്റെ ആരോഗ്യത്തിനും മികച്ച ചിയ സീഡില്‍ മാംഗനീസ്, കാല്‍സ്യം ഫോസ്ഫറസ് മറ്റ് പോഷകങ്ങളും അടങ്ങിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button