തിരുവനന്തപുരം: കള്ളവോട്ട് വിവാദത്തിന് പിന്നാലെ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഇ പി ജയരാജൻ രംഗത്ത്. കണ്ണൂരിൽ നടന്നത് കള്ളവോട്ടല്ല ഓപ്പൺ വോട്ടാണെന്നും കള്ളവോട്ട് വാർത്ത മാധ്യമങ്ങൾ കെട്ടിച്ചമച്ചതാണെന്നും ഇ പി ജയരാജൻ പറയുകയുണ്ടായി. കള്ളവോട്ട് നടന്നുവെന്ന നിഗമനത്തിലേക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ എങ്ങനെ എത്തി എന്നറിയില്ല. കള്ളവോട്ട് ചെയ്തത് എൽഡിഎഫ് അല്ല യുഡിഎഫ് ആണെന്നും വിഷയത്തിൽ സർക്കാർ പ്രതിക്കൂട്ടിലാകില്ലെന്നും ജയരാജൻ അവകാശപ്പെട്ടു. കാസര്‍കോട് മണ്ഡലത്തിൽ കള്ളവോട്ട് നടന്നെന്ന ആരോപണം മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ സ്ഥിരീകരിച്ചതിന് പിന്നാലെയാണ് ഇ പി ജയരാജന്റെ പ്രതികരണം.
Post Your Comments