പനാജി: മുഖ്യമന്ത്രി മനോഹർ പരീക്കർ മരിച്ചതിനെത്തുടർന്ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ഗോവയിലെ പനാജിയില്‍ പരീക്കറുടെ മകന് സീറ്റില്ല. മൂത്തമകന് ഉത്പലിനു സീറ്റ് നല്‍കുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ മുന്‍ എംഎല്‍എ സിദ്ധാര്‍ഥ കുന്കോലിന്കര്ക്കാണ് പാര്‍ട്ടി സീറ്റ് നല്‍കിയത്. പരീക്കറുടെ മരണത്തെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് ആവശ്യമായിവന്നത്.
ഞായറാഴ്ച വൈകുന്നേരം ബിജെപി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി ജഗത് പ്രകാശ് നഡ്ഡയാണ് സിദ്ധാര്‍ഥയുടെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചത്. 2017 നിയമസഭാ തെരഞ്ഞെടുപ്പില്‍ സിദ്ധാര്‍ഥ പനാജിയില്‍ വിജയിച്ചിരുന്നതാണ്. എന്നാല്‍ പരീക്കര്‍ക്കു മത്സരിച്ച് നിയമസഭയിലെത്താന്‍ സിദ്ധാര്‍ഥ എംഎല്‍എ സ്ഥാനം രാജിവയ്ക്കുകയായിരുന്നു.
രണ്ടു തവണ പനാജിയില്‍നിന്നും തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള സിദ്ധാര്ഥയ്ക്കു ശക്തമായ പോരാട്ടം കാഴ്ചവയ്ക്കാനാകുമെന്നാണ് പാര്‍ട്ടി പ്രതീക്ഷിക്കുന്നത്. പരീക്കറുടെ അടുത്ത ആളായിരുന്നു സിദ്ധാര്‍ഥ.ഗോവ മുന്‍ അധ്യക്ഷന്‍ സുഭാഷ് വെലിംഗറും മത്സരരംഗത്തേക്ക് എത്തിയതോടെയാണ് പരീക്കറുടെ മകനെ പിന്‍വലിച്ചത്.
Post Your Comments