ആലപ്പുഴ: ആലപ്പുഴയില്‍ ഒന്നര വയസുകാരിയെ കൊലപ്പെടുത്തിയ കേസില്‍ കുട്ടിയുടെ അമ്മ ആരതി അറസ്റ്റില്‍. പോലീസിന്റെ ചോദ്യം ചെയ്യലില്‍ കുഞ്ഞിനെ കൊലപ്പെടുത്തിയതാണെന്ന് അമ്മ സമ്മതിച്ചിരുന്നു. പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കുട്ടിയുടെ അച്ഛനും ക്രിമിനല്‍ പശ്ചാത്തലമുള്ളതായി പോലീസ് പറയുന്നു. നാല് മാസം മുമ്പ് അമ്മായിയമ്മയെ അടിച്ച കേസിലെ പ്രതിയാണ് കുഞ്ഞിന്റെ അച്ഛന്‍. ശ്വാസം കിട്ടാതെയാണ് കുട്ടി മരിച്ചതെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലും പറയുന്നത്.
പതിനഞ്ചു മാസം പ്രായമുള്ള കുഞ്ഞിന്റെ കൊലപാതകം, മാതാവിനെതിരേ നേരത്തെയും കേസുകള്‍
ഇതേ തുടര്‍ന്നാണ് കുട്ടിയുടെ അമ്മയെ ചോദ്യം ചെയ്യലിനായി കസ്റ്റഡിയില്‍ എടുത്തത്. കുട്ടിയെ ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയതാണെന്ന് പോലീസ് വ്യക്തമാക്കി. ശേഷം കുറ്റസമ്മതം നടത്തുകയായിരുന്നു. കുട്ടിയുടെ അച്ഛനെയും അച്ഛന്റെ അച്ഛനെയും പോലീസ് ചോദ്യം ചെയ്തു. ഇന്നലെ വൈകീട്ടാണ് ആലപ്പുഴയിലെ പട്ടണക്കാട് പതിനഞ്ചുമാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
Post Your Comments