ലക്നൗ: ജാതിപ്പേര് പറഞ്ഞ് കോണ്‍ഗ്രസുള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ തന്നെ ആക്ഷേപിക്കുകയാണെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആരോപണങ്ങൾക്ക് മറുപടിയുമായി പ്രിയങ്ക ഗാന്ധി. മോദിയെ കോണ്‍ഗ്രസുകാര്‍ ആരും ജാതിപ്പേരു പറഞ്ഞ് അവഹേളിച്ചിട്ടില്ല. തനിക്ക് ഇപ്പോഴും അദ്ദേഹത്തിന്റെ ജാതി ഏതാണെന്ന് പോലും അറിയില്ലെന്നും തങ്ങൾ മുന്നോട്ട് വച്ച പ്രധാന വിഷയങ്ങള്‍ വികസനവും, തൊഴിലില്ലായ്മയും, വിദ്യാഭ്യാസവും, ആരോഗ്യവുമൊക്കെയാണെന്നും അല്ലാതെ ആരുടെയെങ്കിലും വ്യക്തി ജീവിതത്തെ തെരഞ്ഞെടുപ്പ് പോരാട്ട വേദികളിലേക്ക് വലിച്ചിഴച്ചിട്ടില്ലെന്നും പ്രിയങ്ക കൂട്ടിച്ചേർത്തു.
Post Your Comments