ന്യൂ ഡൽഹി : പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ അതിരൂക്ഷ വിമർശനവുമായി മുന്‍ ധനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരം. ജാതി പറഞ്ഞ് വോട്ട് തേടി പ്രധാനമന്ത്രിയായ ആദ്യ വ്യക്തിയാണ് നരേന്ദ്രമോദി. താന്‍ ഒരു ഒബിസിക്കാരനാണ് എന്നായിരുന്നു 2014ല്‍ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ അദ്ദേഹം പറഞ്ഞത്. ഇപ്പോള്‍ അദ്ദേഹം പറയുന്നത് തനിക്ക് ജാതിയില്ലെന്നും ജനങ്ങളെല്ലാം മറവിരോഗം ബാധിച്ച മണ്ടന്മാരാണെന്നാണോ മോദിയുടെ വിചാരമെന്നു അദ്ദേഹം ട്വീറ്റിലൂടെ വിമർശിച്ചു.
Mr Narendra Modi is the first person who became PM later who campaigned wearing his caste on his sleeve (2014): "I am an OBC".
Now, he says he has no caste!
— P. Chidambaram (@PChidambaram_IN) April 28, 2019
ഒരു ചായക്കച്ചവടക്കാരനെ പ്രധാനമന്ത്രിയായി ജനങ്ങള്‍ തെരഞ്ഞെടുത്തതില്‍ അഭിമാനിക്കുന്നു എന്ന് മോദി 2014ലും അതിനുശേഷവും പലവട്ടം ആവര്‍ത്തിച്ചിട്ടുണ്ട്. എന്നാലിപ്പോള്‍ ചായക്കടക്കാരനായിരുന്നു എന്നത് താന്‍ പരാമര്‍ശിച്ചിട്ടേയില്ല എന്നാണ് അദ്ദേഹം പറയുന്നതെന്നും ചിദംബരം പറഞ്ഞു.
In 2014 and thereafter, he said repeatedly that he is proud that the people elected a chaiwala as PM.
Now he says, he never mentioned his origins as a chaiwala!
What does the PM take us for? A bunch of idiots who have large memory losses?
— P. Chidambaram (@PChidambaram_IN) April 28, 2019
Post Your Comments