Latest NewsKerala

ഗാനമേളയ്ക്കിടെ സംഘര്‍ഷം : പൊലീസുകാര്‍ക്കുള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്ക്

നേമം : ഗാനമേളയ്ക്കിടെ സംഘര്‍ഷം, പൊലീസുകാര്‍ക്കുള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റു. കല്ലിയൂര്‍ പുന്നമൂട്ടില്‍ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടന്ന ഗാനമേളയ്ക്കിടെയാണ് സംഘര്‍ഷം ഉണ്ടായത്. സംഘര്‍ഷത്തില്‍ ഏഴ് പൊലീസുകാര്‍ക്ക് പരിക്കേറ്റു. സംഘര്‍ഷം ഉണ്ടാക്കിയ അക്രമികള്‍ നേമം പൊലീസ് സ്റ്റേഷനിലെ ജീപ്പ് തകര്‍ത്തു. എഎസ്‌ഐ പ്രദീപ്, തങ്കമണി, രജിപ്രസാദ്, ഹോം ഗാര്‍ഡ് ബാബുരാജേന്ദ്രന്‍, എസ്എപി ക്യാംപിലെ പൊലീസുകാരായ അനൂപ്, നിഖില്‍, പ്രണവ് എന്നിവര്‍ക്കാണ് പരിക്കേറ്റത്.

സംഭവത്തില്‍ സിപിഎം പുന്നമൂട് ബ്രാഞ്ച് സെക്രട്ടറി കിരണ്‍ ഉള്‍പ്പെടെ ചില നാട്ടുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഇതില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്നു. ഇവരും ആശുപത്രിയില്‍ ചികിത്സ തേടി. 26നു രാത്രിയിലാണ് സംഭവം.സംഭവവുമായി ബന്ധപ്പെട്ട് 19 പേര്‍ക്കെതിരെ കേസെടുത്തു.

പൊതുമുതല്‍ നശിപ്പിച്ചതിനും പൊലീസിന്റെ കൃത്യ നിര്‍വഹണം തടസപ്പെടുത്തിയതിനുമാണ് കേസെടുത്തതെന്ന് നേമം പൊലീസ് അറിയിച്ചു. ഗാനമേളയ്ക്കിടെ സ്ത്രീകളും കുട്ടികളും ഇരുന്ന സ്ഥലത്തു തന്നെ ചിലര്‍ നൃത്തം വയ്ക്കാന്‍ ശ്രമിച്ചത് തടഞ്ഞതാണ് പ്രകോപനത്തിന് കാരണം.

അക്രമം മുന്നില്‍കണ്ട് എസ്എപി ക്യാംപില്‍ നിന്ന് പത്ത് പൊലീസുകാരെ ഉത്സവ സ്ഥലത്ത് നിയോഗിച്ചിരുന്നു. ഇതില്‍ മൂന്നുപേര്‍ക്കാണ് പരിക്കേറ്റത്. ഉത്സവം കാണാനെത്തിയ നിരപരാധികളായ നാട്ടുകാരെ പൊലീസ് തല്ലിച്ചതയ്ക്കുകായിരുന്നുവെന്നുകാട്ടി ക്ഷേത്ര ട്രസ്റ്റ് സെക്രട്ടറി രാജേഷ് ഫോര്‍ട്ട് എസിക്ക് പരാതി നല്‍കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button