തിരുവനന്തപുരം : തൊടുപുഴയില്‍ കനത്ത മഴ, ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ സംസ്ഥാനത്തൊട്ടാകെ പരക്കെ കനത്ത മഴ പെയ്യും. കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചപ്രകാരം ‘ഫോണി’ ചുഴലിക്കാറ്റിന്റെ പ്രഭാവം മൂലമാണ് കേരളത്തില്‍ വ്യാപക മഴ പെയ്യുന്നത്. 29, 30 തീയതികളില്‍ ശക്തമായ മഴയ്ക്കും ഞായര്‍ മുതല്‍ മൂന്നു ദിവസത്തേക്കു സംസ്ഥാനത്തു മണിക്കൂറില്‍ 60 കി.മീ. വരെ വേഗത്തിലുള്ള ശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ട്. 29ന് പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നിവടങ്ങളിലും 30ന് എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, വയനാട് ജില്ലകളിലും യെല്ലോ അലര്‍ട്ട് (ശക്തമായ മഴ) പ്രഖ്യാപിച്ചിട്ടുണ്ട്.
കേരളത്തില്‍ ഞായര്‍ വൈകിട്ട് മുതല്‍ മണിക്കൂറില്‍ 30-40 കി.മീ. വേഗത്തിലും ചില അവസരങ്ങളില്‍ 50 കി.മീ. വരെ വേഗത്തിലും 29, 30 തീയതികളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 വരെ കി.മീ. വേഗത്തിലും ചില അവസരങ്ങളില്‍ 60 കി.മീ. വരെ വേഗതയിലും കാറ്റ് വീശാന്‍ സാധ്യതയുണ്ട്.
മത്സ്യത്തൊഴിലാളികള്‍ ഞായര്‍, തിങ്കള്‍, ചൊവ്വാ തീയതികളിലും ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ ഭൂമധ്യരേഖാ പ്രദേശത്തിന്റെ കിഴക്കും അതിനോടു ചേര്‍ന്നുള്ള തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലിന്റെ മധ്യ ഭാഗത്തും തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും 28 മുതല്‍ 30 വരെ പോകാന്‍ പാടില്ല. ഇതേസമയത്തു കേരള തീരവും പ്രക്ഷുബ്ധമായതിനാല്‍ ഇവിടെയും മത്സ്യ ബന്ധനത്തിനു പോകരുത്. ആഴക്കടലില്‍ മത്സ്യബന്ധനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ ഏറ്റവും അടുത്തുള്ള സുരക്ഷിതമായ തീരത്തേക്ക് എത്തണം.
Post Your Comments