
തിരുവനന്തപുരം : ഫോണി ചുഴലിക്കാറ്റ് ആഞ്ഞടിക്കുമെന്ന ഭീതിയില്‍ കേരളത്തിന്റെ തീരദേശം. തമിഴ്നാടിന്റെ തീരം കടന്നെത്തുന്ന ചുഴലിക്കാറ്റ് കേരളത്തിന്റെ തീരപ്രദേശത്ത് നാശനഷ്ടം വിതയ്ക്കുമെന്ന മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിലാണ് തീരമേഖല ഭീതിയിലായത്
2017 ലെ ഓഖി കേരളത്തിലെ തീരദേശ മേഖലയിലെ ജനങ്ങള്‍ക്ക് ഇന്നും ഭയപ്പോടെയാണ് ഓര്‍ക്കുന്നത്. ഇനിയും ഒരു ചുഴലിക്കാറ്റിന്റെ ആഘാതം ഇവര്‍ക്ക് താങ്ങാനാകില്ല.
ഇതിനിടയിലാണ് അപകട മുന്നറിയിപ്പുമായി ഫോണി ചുഴലിക്കാറ്റ് കടന്നെത്തുന്നത്. എന്നാല്‍ ഏത് പ്രതിസന്ധിയെയും നേരിടാന്‍ തയ്യാറാണെന്ന് തീരദേശ പൊലീസ് അറിയിച്ചു.
കടലോര കോസ്റ്റ് ഗാര്‍ഡിന്റെയും, ജാഗ്രതാ സമിതിയുള്‍പ്പടെയുള്ള ജനകീയ സംവിധാനങ്ങളുടെയും സഹകരണത്തോടെ ആവശ്യമായ പ്രതിരോധ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
അനിഷ്ട സംഭവങ്ങളുണ്ടായാല്‍ തീരദേശവാസികളെ സുരക്ഷിത സ്ഥാനങ്ങളിലേക്കെത്തിക്കുന്നതുള്പ്പടെയുള്ള മുന്നൊരുക്കങ്ങള്‍ നടത്തിയിട്ടുണ്ട്. ഇ.ടി ടൈംസണ്‍ എം എല്‍ എ യുടെ നേതൃത്വത്തില്‍ ജനപ്രതിനിധികളുടെയും, തീരദേശ പൊലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ നസീറിന്റെ സാന്നിധ്യത്തില്‍ ബോട്ടുടമകളുടെയും യോഗങ്ങള്‍ ചേര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി.
Post Your Comments