ന്യൂഡല്‍ഹി: ഇന്ത്യന്‍ സ്മാര്‍ട്ട് ഫോണ്‍ വിപണിയെ കീഴടക്കി ചൈന കുതിയ്ക്കുന്നു. ലോകത്ത് സ്മാര്‍ട്ട്‌ഫോണ്‍ വില്‍ക്കുന്ന മൊബൈല്‍ കമ്പനികളില്‍ മുന്നിട്ടുനില്‍ക്കുന്ന ഷവോമിയും സാംസങും ഏറ്റവും കൂടുതല്‍ വിറ്റഴിഞ്ഞുപോകുന്നത് ഇന്ത്യയിലാണ്
ഇന്ത്യയിലെ സ്മാര്‍ട് ഫോണ്‍ വില്‍പനയുടെ മൂന്നില്‍ രണ്ടു ഭാഗവും ചൈനീസ് കമ്പനികള്‍ സ്വന്തമാക്കി കഴിഞ്ഞുവെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇന്ത്യയില്‍ വില്‍ക്കുന്നതില്‍ 66 ശതമാനം ഫോണുകളും ചൈനീസ് സ്മാര്‍ട്ട്‌ഫോണുകളാണ്. ഏപ്രില്‍ 26ന് കൗണ്ടര്‍പോയിന്റ് റിസേര്‍ച്ചാണ് ഈ കണക്കുകള്‍ പുറത്തുവിടുന്നത്.
ഇന്ത്യയില്‍ വില്‍ക്കപ്പെടുന്ന ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡുകളില്‍ ഒന്നാമതായി നില്‍ക്കുന്നത് ഷവോമിയാണ്. വില്‍ക്കപ്പെടുന്ന ഫോണുകളില്‍ 29 ശതമാനവും ഷവോമിയുടെ സ്മാര്‍ട്ട്‌ഫോണുകളാണ്. കഴിഞ്ഞ വര്‍ഷത്തില്‍ ഇത് 31 ശതമാനമായിരുന്നു. ഷവോമിക്ക് തൊട്ടുപിറകെ, സാംസങ്ങിന്റെ വിപണി വിഹിതം 23 ശതമാനമായും നില്‍ക്കുന്നു. കഴിഞ്ഞ വര്‍ഷത്തോടെയാണ് സാംസങ്ങിനെ പിറകിലാക്കി ഷവോമി ഒന്നാം സ്ഥാനത്തേക്ക് എത്തുന്നത്.
ഇന്ത്യയിലെ ബാക്കിയുള്ള വിപണിയുടെ 12 ശതമാനം വിവോയുടെയും ഏഴു ശതമാനം ഒപ്പോ, റിയല്‍മി എന്നീ കമ്പനികളാണ് കയ്യടക്കി വെച്ചിരിക്കുന്നത്. ഓണര്‍,വിവോ, റിയല്‍മി, ഓപ്പോ ഷവോമി എന്നീ 5 ചൈനീസ് കമ്പനികളാണ് ഇന്ത്യന്‍ സ്മാര്‍ട്‌ഫോണ്‍ വിപണിയില്‍ പിടി മുറുക്കിയിരിക്കുന്നത്.
Post Your Comments