KeralaLatest News

പതിനഞ്ച് മാസം പ്രായമുള്ള പെണ്‍കുഞ്ഞ് മരിച്ച സംഭവം; നിർണായകമായി മുത്തശ്ശിയുടെ മൊഴി

ആലപ്പുഴ: പട്ടണക്കാട് പതിനഞ്ച് മാസം പ്രായമുള്ള പെണ്‍കുഞ്ഞ് മരിച്ച സംഭവത്തിൽ നിർണായകമായി മുത്തശ്ശിയുടെ മൊഴി. കുഞ്ഞിനെ പതിവായി അമ്മ ഉപദ്രവിക്കാറുണ്ടെന്നും മുന്‍പൊരിക്കല്‍ ഇതുമായി ബന്ധപ്പെട്ട് താന്‍ പോലീസില്‍ പരാതി നല്‍കിയിരുന്നെന്നും മുത്തശ്ശി മൊഴി നൽകി. അതേസമയം ചോദ്യം ചെയ്യുന്നതിനായി അമ്മ ആതിരയെയും അച്ഛന്‍ ഷാരോണിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു.

ശ്വാസംമുട്ടിയായിരുന്നു മരണമെന്നാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ട്. ഇന്നലെ വൈകുന്നേരമാണ് കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. അമ്മയുടെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാരും ബന്ധുക്കളും ചേര്‍ന്നാണ് കുഞ്ഞിനെ ചേര്‍ത്തല താലൂക്ക് ആശുപത്രിയിലെത്തിച്ചത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

shortlink

Post Your Comments


Back to top button