KeralaLatest News

സ്പ്രിന്റില്‍ പഴുതാര; സ്പ്രിന്റ് കുടിച്ച യുവാവ് ഛര്‍ദ്ദിയും ദേഹാസ്വാസ്ഥ്യവും മൂലം ആശുപത്രിയില്‍

കൊച്ചി: ശീതളപാനീയമായ സ്പ്രിന്റിനുള്ളില്‍ പഴുതാരയെ കണ്ടെത്തി. കൊച്ചി സ്വദേശി അജീഷിനാണ് സ്പ്രിന്റിനുള്ളില്‍ പഴുതാരയെ ലഭിച്ചത്. ജെട്ടിയിലെ കടയില്‍ നിന്നാണ് അജീഷ് സ്പ്രിന്റ് വാങ്ങിച്ചത്. പകുതിയിലധികം കുടിച്ചതിന് ശേഷമാണ് കുപ്പിയില്‍ പഴുതാര ചത്ത് കിടക്കുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടത്. കുപ്പിയില്‍ പഴുതാരയുണ്ടായിരുന്നെന്ന വിവരം കടക്കാരന്റെ ശ്രദ്ധയില്‍പ്പെടുത്തിയ ശേഷം വീട്ടില്‍ പോയി വിശ്രമിച്ചുവെങ്കിലും ദേഹാസ്വാസ്ഥ്യവും ഛര്‍ദ്ദിയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു. കടക്കാരനും സ്പ്രിന്റിന്റെ വിതരണക്കാരനും ഭക്ഷ്യസുരക്ഷാ വകുപ്പിലും പൊലീസിനും യുവാവ് പരാതി നല്‍കിയിട്ടുണ്ട്.

shortlink

Post Your Comments


Back to top button