കൊച്ചി : കർദ്ദിനാൾ മാർ ആലഞ്ചേരിക്കെതിരെ വ്യാജരേഖകൾ ചമച്ചെന്ന കേസിൽ ബാങ്ക് രേഖകൾ വ്യാജമാണെന്ന് കണ്ടെത്തി. കർദ്ദിനാളിന്റെ പേരിൽ ഇങ്ങനെയൊരു അക്കൗണ്ടില്ലെന്ന് കണ്ടെത്തി.കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ മൊഴിയെടുത്തു.പരാതിക്കാരനായ ഫാദർ ജോബി മാപ്രക്കാവിലിന്റെ രഹസ്യമൊഴിയും രേഖപ്പെടുത്തി. കർദ്ദിനാളിന്റെ അക്കൗണ്ടിലൂടെ രഹസ്യ ഇടപാടെന്നായിരുന്നു ആരോപണം.
കൊച്ചിയിലെ ഒരു പ്രമുഖ ബിസിനസുകാരനുമായി കര്‍ദിനാള്‍ ആലഞ്ചേരിക്ക് സാമ്പത്തിക ഇടപാടുകള്‍ ഉണ്ടെന്നു വരുത്തി തീര്‍ക്കാന്‍ വ്യാജ ബാങ്ക് രേഖകള്‍ ചമച്ചെന്നാണ് ഒന്നാം പ്രതി ഫാ. പോള്‍ തേലക്കാട്ടിനും രണ്ടാം പ്രതി ബിഷപ്പ് ജേക്കബ് മനത്തോടത്തിനും എതിരേയുള്ള പരാതി. ഇവരെ പ്രതിപ്പട്ടികയിൽ നിന്നും ഒഴിവാക്കാൻ പരാതി നൽകുമെന്ന് പിന്നീട് കർദ്ദിനാൾ പറയുകയുണ്ടായി. പരാതി നല്‍കാന്‍ ഉദ്ദേശിച്ചത് വ്യാജ രേഖാ ഉണ്ടാക്കിയവരെ കണ്ടു പിടിക്കാനാണെന്നും സിനഡ് നിര്‍ദ്ദേശപ്രകാരമായിരുന്നു നടപടിയെന്നും ജോര്‍ജ് ആലഞ്ചേരി പറഞ്ഞിരുന്നു.
Post Your Comments