ഈ സീസണിലെയും ലാലിഗ കിരീടം ബാഴ്‌സലോണക്ക്. ലെവന്റെയെ സ്വന്തം തട്ടകത്തില്‍ തകര്‍ത്ത് ലാലീഗ കിരീടം സ്വന്തമാക്കി ബാഴ്‌സലോണ. 26മത്തെ ലാലിഗ കിരീടമാണ് ബാഴ്സ സ്വന്തമാക്കിയത്. ലെവാന്റയെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ച ബാഴ്‌സ മൂന്ന് മത്സരം ശേഷിക്കെയാണ് കിരീടം നേടിയത്. ലിവര്‍പൂളിനെതിരെയുള്ള മത്സരം മുന്നില്‍ കണ്ട് മെസ്സിയെ പകരക്കാരനായി ആണ് ഇറക്കിയത്. 62ാം മിനിറ്റിലാണ് മെസ്സി സ്‌കോര്‍ ചെയ്തത്. സുവാരസിനും ഡംബലേക്കുമെല്ലാം ഒട്ടനവധി അവസരങ്ങള്‍ ലഭിച്ചെങ്കിലും ഗോളാക്കി മാറ്റാനായില്ല.
? @LaLiga CHAMPIONS 2018-2019!
8 leagues in 11 years.
Making the extraordinary seem normal.
?? #WeColorLaLiga ?? pic.twitter.com/8GF2paM493— FC Barcelona (@FCBarcelona) April 27, 2019
വിജയത്തോടെ 35 മത്സരങ്ങളില്‍ നിന്നും 83 പോയിന്റുമായി കിരീടം ഉയര്‍ത്തിയിരിക്കുകയാണ് മെസ്സിയുടെ ബാഴ്സലോണ. 34 ഗോളുകള്‍ കണ്ടെത്തിയ മെസി തന്നെയാണ് ലീഗിലെ ടോപ്പ് സ്‌കോറര്‍. 35 മത്സരങ്ങളില്‍ നിന്ന് 83 പോയിന്റ് നേടിയ ബാഴ്‌സലോണയ്ക്ക് രണ്ടാം സ്ഥാനത്തുള്ള അത്‌ലറ്റിക്കോ മാഡ്രിഡിന് മേല്‍ മറികടക്കാനാകാത്ത ലീഡായി.ചാമ്പ്യന്‍സ് ലീഗ് സെമിയില്‍ ഈ ആഴ്ച്ച ലിവര്‍പൂളിലെ നേരിടാനിരിക്കുകയാണ് ബാഴ്സലോണ. ഇനി ചാമ്പ്യന്‍സ് ലീഗ് നൗ ക്യാമ്പിലെത്തിക്കുകയാണ് മെസ്സിയുടെയും കൂട്ടരുടേയും അടുത്ത ലക്ഷ്യം. ഏറ്റവും കൂടുതല്‍ ലാലീഗ നേട്ടം റയല്‍ മാഡ്രിഡിനാണ് 33 തവണ.
Post Your Comments