
ചിറ്റാരിപ്പറമ്പ്: കിണറ്റിൽ വീണ വൃദ്ധക്ക് രക്ഷകരായി അഗ്നിരക്ഷാസേന , കിണറ്റിൽ വീണ സ്ത്രീയെ നാട്ടുകാരും അഗ്നിരക്ഷാസേനയും ചേർന്ന് രക്ഷിച്ചു. കോട്ടയിലെ ചെമ്പാടൻ ചീരൂട്ടി(85)യാണ് പതിനഞ്ചുകോൽ താഴ്ചയുള്ള വീട്ടുകിണറിൽ വീണത്.
വൃദ്ധയുടെ ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരും സ്ഥലത്തെത്തിയ കൂത്തുപറമ്പ് അഗ്നിരക്ഷാസേനയും ചേർന്നാണ് ഇവരെ രക്ഷപ്പെടുത്തിയത് .ഇവരെ തലശ്ശേരി സഹകരണ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു.
Post Your Comments