നാമക്കല്‍: നവജാത ശിശുക്കളെ മോഷ്ടിച്ച് വിറ്റ സര്‍ക്കാര്‍ ആശുപത്രിയിലെ നഴ്സ് ആയിരുന്ന സ്ത്രീ അറസ്റ്റില്‍. നാമക്കല്‍ സ്വദേശി അമുതയാണ് അറസ്റ്റിലായത്. നവജാത ശിശുക്കളെ മോഷ്ടിച്ച് വിറ്റിട്ടുണ്ടെന്ന ഇവരുടെ വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് അറസ്റ്റ്. സംഭവത്തില്‍ ഇവരുടെ ഭര്‍ത്താവിനേയും ഭര്‍ത്താവും ആംബുലന്‍സ് ഡ്രൈവറേയും അറസ്റ്റ് ചെയ്തു.
അടുത്തിടെയാണ് ആശുപത്രിയില്‍ ജോലി ചെയ്യുന്ന സമയത്ത് കുട്ടികളെ വിറ്റിട്ടുണ്ടെന്ന അമുതയുടെ ശബ്ദ സന്ദേശം പുറത്തു വന്നത്. തുടര്‍ന്ന് തമിഴ്നാട് ആരോഗ്യ സെക്രട്ടറിയുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ ഇവര്‍ക്കെതിരെ കേസ് എടുക്കുകയായിരുന്നു.
പെണ്‍കുഞ്ഞുങ്ങളെ 2.75 ലക്ഷം രൂപയ്ക്കാണ് വിറ്റിരിക്കുന്നതെന്നും, എന്നാല്‍ കാണാന്‍ ഭംഗിയുള്ള കുട്ടികള്ളാണെങ്കില് മൂന്നു ലക്ഷം രൂപ വരെ ലഭിക്കുമെന്നും അമുതയുടെ സന്ദേശത്തില്‍ പറഞ്ഞിരുന്നു. ആണ്‍കുട്ടികളെ മൂന്നു ലക്ഷം രൂപയ്ക്കാണ് വിറ്റത്. ഭംഗിയുള്ള കുട്ടികള്‍ക്ക് 3.75 മുതല്‍ നാല് ലക്ഷം വരെ ലഭിച്ചിട്ടുണ്ടെന്നും പറയുന്നു. ഇങ്ങനെ അധിക വിലയ്ക്കു വില്‍ക്കുന്ന കുട്ടികളുടെ ജനനസര്‍ട്ടിഫിക്കറ്റ് 70,000 രൂപ കൂടി അധികം നല്കിയാല് തയാറാക്കി നല്‍കുമെന്നും ഇവര്‍ അവകാശപ്പെടുന്നു.
ആശുപത്രിയില്‍നിന്ന് കുട്ടികളെ കടത്തുന്നതില്‍ പങ്കുണ്ടെന്ന് ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് താന്‍ ജോലിയില്‍ നിന്നും സ്വമേധയാ വിരമിച്ചതാണെന്നും അമുത പറയുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
Post Your Comments