മുംബൈ: ആര്‍ബിഐ പുതിയ ഇരുപത് രൂപ നോട്ടുകള്‍ പുറത്തിറക്കാനൊരുങ്ങുന്നു. ഗ്രീനിഷ് യെല്ലോ’ നിറത്തിലാണ് നോട്ട് രൂപകല്പന ചെയ്തിരിക്കുന്നത്. ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസിന്റെ കയ്യൊപ്പ് പതിഞ്ഞതായിരിക്കും നോട്ട്. നോട്ടിന്റെ മുന്‍ഭാഗത്ത് മധ്യത്തിലായിട്ടാണ് ഗാന്ധിജിയുടെ ചിത്രം. ചെറിയ വലുപ്പത്തില്‍ ഹിന്ദിയില്‍ ആര്‍ബിഐ, ഭാരത്, ഇന്ത്യ, 20 എന്നിങ്ങനെ എഴുതിയിട്ടുണ്ട്.
മഹാരാഷ്ട്രയില്‍ സ്ഥിതി ചെയ്യുന്ന ചരിത്രപ്രധാന്യമുള്ള പുരാതനവും പ്രശസ്തവുമായ എല്ലോറ ഗുഹകളുടെ ചിത്രമാണ് നോട്ടിന്റെ പിന്‍ഭാഗത്ത് ആലേഖനം ചെയ്തിരിക്കുന്നത്. നോട്ടിന്റെ ഇരുവശവും മറ്റ് ഡിസൈനുകളും, ജിയോമെട്രിക് പാറ്റേണുകളും ഉണ്ടാകും. വാട്ടര്‍മാര്‍ക്കിന് സമീപം വെര്‍ട്ടിക്കല്‍ ബാന്‍ഡിന് നടുക്കായി ഒരു പൂവിന്റേതിന് സമാനമായ ഡിസൈനും പ്രിന്റ് ചെയ്തിട്ടുണ്ട്. ദോവനഗിരി ഫോണ്ടില്‍ 20 എന്ന് എഴുതിയിട്ടുമുണ്ട്.
Post Your Comments