Latest NewsIndia

ഫാനി തീരം തൊടുമെന്ന് മുന്നറിയിപ്പ്; ആശങ്കയോടെ തമിഴ്മക്കള്‍

ഫാനി ചുഴലിക്കാറ്റ് തമിഴ്‌നാടിന്റെ തീരദേശ മേഖലയിലേക്കെത്തിയേക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഇന്ന് വൈകിട്ടോടെ രൂപം കൊള്ളുന്ന കാറ്റ്, 30 ന് തമിഴ്‌നാട് തീരത്തെത്തുമെന്നാണ് സൂചന. റെഡ് അലര്‍ട്ട് ഇല്ലെങ്കിലും അതീവ ജാഗ്രത നിര്‍ദ്ദേശമാണ് തീരദേശ മേഖലയില്‍ ഉള്ളവര്‍ക്ക് നല്‍കിയിട്ടുള്ളത്.

തീരദേശ ജില്ലകളായ പുതുക്കോട്ട, തഞ്ചാവൂര്‍, കാരയ്ക്കല്‍, നാഗപട്ടണം, കാഞ്ചീപുരം എന്നിവിടങ്ങളില്‍ അതീവ ജാഗ്രത നിര്‍ദ്ദേശം നല്‍കി. പുതുച്ചേരിയിലും ജാഗ്രതാ നിര്‍ദ്ദേശമുണ്ട്. കാറ്റിനും കടല്‍ക്ഷോഭത്തിനും സാധ്യതയുള്ളതിനാല്‍ മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് നിര്‍ദ്ദേശമുണ്ട്. 30, മെയ് ഒന്ന് തിയതികളില്‍ തീവ്ര മഴയ്ക്കും സാധ്യതയുണ്ട്. അന്‍പത് വര്‍ഷത്തിന് ശേഷമാണ് തമിഴ്‌നാട്ടില്‍ ഏപ്രില്‍ മാസത്തില്‍ ചുഴലിക്കാറ്റ് മുന്നറിയിപ്പ് ഉണ്ടാകുന്നത്.

ബംഗാള്‍ ഉള്‍ക്കടലിന്റെ തെക്ക് പടിഞ്ഞാറായി രൂപം കൊള്ളുന്ന ചുഴലിക്കാറ്റ് മുപ്പതിന് തമിഴ്‌നാട് തീരത്തേക്ക് നീങ്ങും. ഇത് തീരം തൊടാനുള്ള സാധ്യത 60 ശതമാനം മാത്രമാണ്. നിലവിലെ സാധ്യതകള്‍ ഇങ്ങനെയാണെങ്കിലും ചുഴലിക്കാറ്റ് രൂപംകൊണ്ടതിന് ശേഷമെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുകയുള്ളൂ.

shortlink

Related Articles

Post Your Comments

Related Articles


Back to top button