മൂവാറ്റുപുഴ: മഴയുടെ വരവറിയിച്ച് പ്രകൃതിയില്‍ മാറ്റമുണ്ടാകുന്ന വേളയില്‍ ഒരു മിന്നല്‍ പോലും ഉണ്ടാകാതെ മൂവാറ്റുപുഴയിലെ വീട്ടില്‍ തുടര്‍ച്ചയായി തീപിടുത്തമുണ്ടായതാണ് ഏവരേയും ഞെട്ടിച്ചിരിക്കുന്നത്. മൂവാറ്റുപുഴയ്ക്ക് സമീപം മിട്ടേഷിന്റെ വീട്ടിലാണ് ‘അത്ഭുത’ തീപിടുത്തമുണ്ടായിരിക്കുന്നത്. കഴിഞ്ഞ ഒരു ദിവസത്തിനിടെ എട്ട് തവണയാണ് ഇവിടെ തീപിടുത്തമുണ്ടായത്. എന്നാല്‍ സംഭവത്തിന് പിന്നിലുള്ള രഹസ്യം എന്തെന്ന് വെളിവായിട്ടില്ല.
ബെഡ്റൂമില്‍ ഉണ്ടായിരുന്ന സാരിയിലാണ് ആദ്യം തീപിടുത്തമുണ്ടായത്. ബുധനാഴ്ച്ച രാത്രിയായിരുന്നു സംഭവം. വീട്ടുകാര്‍ ഹാളില്‍ സംസാരിച്ചു കൊണ്ടിയിക്കുകയായിരുന്നു. എങ്ങനെയാണ് തീ പിടിച്ചതെന്ന് വ്യക്തമായില്ല. ഷോട്ട് സര്‍ക്യൂട്ട് വല്ലോം ആയിരിക്കുമെന്നാണ് കരുതിയത്. ഒരു മണിക്കൂര്‍ ആകുന്നതിന് മുന്‍പ് കട്ടിലിന് അടുത്ത തീപിടിത്തമുണ്ടായി. പിന്നീട് അലമാര, തടി മേശ തുടങ്ങി വീടിന്റെ പല സ്ഥലങ്ങളിലും തീപിടിച്ചു.തീപിടുത്തം തുടര്‍ച്ചയായതിന് പിന്നാലെ വൈദ്യുതി വിച്ഛേദിക്കുകയും ഗ്യാസ് സിലണ്ടര്‍ മാറ്റുകയും ചെയ്തു.
പിന്നീട് പൊലീസില്‍ വിവരം അറിയിച്ചു. അഗ്നിശമന ഉദ്യോഗസ്ഥരടക്കമെത്തി പരിശോധനയും നടത്തി. ഇതിനിടെ ഏട്ടാമത് വീണ്ടും തീപിടിത്തം. ഇത്തവണ തുണിയിട്ട് മൂടി വെച്ചിരുന്ന ബക്കറ്റാണ് കത്തിയത്.ഇതോടെ പ്രേത ശല്യമാണോ എന്നാണ് പലരും കരുതുന്നത്. എന്താണ് ഇതിന് കാരണമെന്ന് അറിയാന്‍ വിരലടയാള വിദഗ്ദ്ധര്‍ സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും ഫലമുണ്ടായിട്ടില്ല. അറിയുന്നവരൊക്കെയും ഇതിന് പല കാരണങ്ങളും നിരത്തുന്നുണ്ട്. ഏതായാലും തീപിടിത്തത്തിന്റെ കാരണം കണ്ടുപിടിക്കാനാവാതെ പൊലീസും ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥരും നട്ടം തിരിയുകയാണ്.
Post Your Comments