Latest NewsElection NewsIndia

കോണ്‍ഗ്രസ് വൻഭൂരിപക്ഷത്തിൽ അധികാരത്തിലെത്തുമെന്ന് അമേരിക്കന്‍ വെബ്സൈറ്റ് : സ്ഥാപനത്തിന്റെ പേര് വെളിപ്പെടുത്താത്ത സര്‍വെക്കെതിരെ പ്രതിഷേധം

ഇന്ത്യയിലെ 24 സംസ്ഥാനങ്ങളില്‍ നിന്നുമുള്ള 20,500ഓളം ജനങ്ങളില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഗവേഷണ സംഘം ഫലം വിലയിരുത്തിയതെന്നാണ് പറഞ്ഞിരിക്കുന്നത്.

ന്യൂഡല്‍ഹി: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 213 സീറ്റുകള്‍ നേടി അധികാരത്തിലെത്തുമെന്ന് അമേരിക്കന്‍ വെബ്സൈറ്റായ ‘മീഡിയം ഡോട്ട് കോമിന്റെ സര്‍വെഫലം. സര്‍വെയില്‍ ബി.ജെ.പിക്ക് 170 സീറ്റുകള്‍ മാത്രമേ ലഭിക്കുകയുള്ളുവെന്നും സെെറ്റില്‍ വ്യക്തമാക്കുന്നു. 39 ശതമാനം വോട്ടുകള്‍ നേടിയാണ് കോണ്‍ഗ്രസ് അധികാരത്തിലെത്തുക.ഇന്ത്യയിലെ 24 സംസ്ഥാനങ്ങളില്‍ നിന്നുമുള്ള 20,500ഓളം ജനങ്ങളില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഗവേഷണ സംഘം ഫലം വിലയിരുത്തിയതെന്നാണ് പറഞ്ഞിരിക്കുന്നത്.

എന്നാല്‍ സര്‍വെക്കെതിരെ പ്രതിഷേധവുമായി നിരവധി പേരാണ് രംഗത്തെത്തിയത്. തെരഞ്ഞെടുപ്പ് സര്‍വേ ഏജന്‍സിയായ സി വോട്ടറിന്റെ സ്ഥാപകനായ യശ്വന്ത് ദേശ്മുഖാണ് ഇതിനെതിരെ ശക്തമായി രംഗത്തെത്തിയത്. ഗവേഷണം നടത്തിയ സ്ഥാപനത്തിന്റെ പേര് വെളിപ്പെടുത്താത്ത സര്‍വെ ഇങ്ങനെ വിശ്വസിക്കും എന്നും ചിലര്‍ ചോദിക്കുന്നു.’വോട്ടെടുപ്പ് അവസാനിക്കുന്നത് വരെ തിരഞ്ഞെടുപ്പ് സര്‍വേകള്‍ പുറത്ത് വിടാന്‍ പാടില്ലെന്നുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം അസ്ഥാനത്തുള്ളതാണെന്ന് ഞാന്‍ പറഞ്ഞിരുന്നു. ഇതാണ് അതിനുള്ള കാരണം.’

‘. ചൈനയിലെ സര്‍ക്കാര്‍ ആണെങ്കില്‍ ഒരുപക്ഷെ അതിനെ നിയന്ത്രിക്കാനായേക്കും. ആവശ്യം സ്വയം നിയന്ത്രണവും, തുറന്ന ചര്‍ച്ചകളുമാണ്. ബാക്കിയെല്ലാം ഉത്തരവാദിത്തമില്ലാത്ത ഉദ്യോഗസ്ഥഭരണമാണ്.’ യശ്വന്ത് ദേശ്മുഖ് ട്വിറ്ററില്‍ കുറിച്ചു.ബി.ജെ.പിക്ക് കഴിഞ്ഞ തവണ ലഭിച്ചത് 31 ശതമാനം വോട്ടാണ്. അത് ഇത്തവണയും നേടുമെന്ന് സര്‍വെയില്‍ പറയുന്നു. മറ്റു പാര്‍ട്ടികള്‍ക്ക് മൊത്തത്തില്‍ 160 സീറ്റുകള്‍ ലഭിക്കുമെന്നും സര്‍വെ ഫലം വ്യക്തമാക്കുന്നു. ഒരു ബ്രിട്ടീഷ് ഗവേഷണ സംഘത്തിന്റെ പഠനഫലം എന്ന രീതിയിലാണ് ഫലം പുറത്ത് വിട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button