ചാവക്കാട് : പട്ടാപ്പകൽ നടന്ന മോഷണത്തിൽ നടുക്കം മാറാതെ പ്രദേശവാസികൾ . യുവതിയുടെ മുഖത്തേക്ക് മണൽ വാരിയെറിഞ്ഞ് അടിച്ചുവീഴ്‌ത്തി ഒന്നരപ്പവന്റെ കൈചെയിൻ കവർന്നു. അകലാട് പാണ്ടികശാലപറമ്പിൽ ഇല്യാസിന്റെ ഭാര്യ ഷമീജ(34)യുടെ കൈചെയിനാണ് കവർന്നത്.
കൈചെയിൻ തരപ്പെടുത്തുന്നതിനിടെ മോഷ്ടാവിന്റെ ആക്രമണത്തിൽ പരിക്കേറ്റ ഷമീജയെ ചാവക്കാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അക്രമി ഹെൽമെറ്റ് ധരിച്ചിരുന്നു . ആക്രമണത്തിൽ ഷമീജയുടെ കണ്ണിനു താഴെ മുറിവേറ്റു. പ്രദേശത്തെ സി.സി.ടി.വി. ക്യാമറകളിൽ പ്രതിയുടെ ദൃശ്യങ്ങളുണ്ടോയെന്ന് വടക്കേക്കാട് പോലീസ് പരിശോധിച്ചുവരുകയാണ്.
Post Your Comments