പത്തനംതിട്ട: തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടലംഘനം സംബന്ധിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നതിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഏര്‍പ്പെടുത്തിയ സി.വിജില്‍ ആപ്പ് വഴി ലഭിച്ച പരാതികള്‍ പരിഹരിക്കുന്നതിനല്‍ ജില്ലയ്ക്ക് അഭിമാനകരമായ നേട്ടം. സി.വിജില്‍ വഴി ലഭിക്കുന്ന പരാതികള്‍ 100 മിനിട്ടിനകം പരിഹരിക്കുന്നതിനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചിരുന്നത്. ജില്ലയില്‍ 4361 പരാതികള്‍ ലഭിച്ചപ്പോള്‍ ശരാശരി 45 മിനിട്ടുകൊണ്ട് അവ പരിഹരിച്ച് സംസ്ഥാനത്ത് തന്നെ മുന്‍നിരയില്‍ എത്തുകയുണ്ടായി. 4361 പരാതികളില്‍ 4152 എണ്ണം ശരിയെന്ന് കണ്ട് പരിഹരിച്ചു. ഇത് ആകെ പരാതിയുടെ 95 ശതമാനമാണ്. ദേശീയ ശരാശരി 78 ശതമാനവും സംസ്ഥാന ശരാശരി 92 ശതമാനവുമാണ്. ദേശീയതലത്തില്‍ ലഭിച്ച പരാതികളില്‍ 3.5 ശതമാനവും പത്തനംതിട്ട ജില്ലയില്‍ നിന്നായിരുന്നു. സി.വിജില്‍ പരാതികള്‍ പരിഹരിക്കുന്നതിന് ജില്ലാ കളക്ടറേറ്റിലെ മാതൃകാപെരുമാറ്റച്ചട്ട സെല്ലില്‍ മാര്‍ച്ച് 12 മുതല്‍ 24 മണിക്കൂറും കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിച്ചിരുന്നു. കണ്‍ട്രോള്‍ റൂമില്‍ ലഭിക്കുന്ന പരാതികള്‍ പരിശോധിച്ച് ബന്ധപ്പെട്ട സ്‌ക്വാഡിന് നല്‍കുകയും അവര്‍ പരാതി പരിഹരിച്ച് സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടി•േല്‍ അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസറുടെ കാര്യാലയത്തില്‍ പ്രവര്‍ത്തിച്ചിരുന്ന കണ്‍ട്രോള്‍ റൂമില്‍ തീരുമാനമെടുക്കുകയുമാണ് ചെയ്തിരുന്നത്. പരാതിക്കാരനെ തിരിച്ചറിയാനുള്ള വിവരങ്ങള്‍ ഒഴിവാക്കിയാണ് സ്‌ക്വാഡുകള്‍ക്ക് നല്‍കിയിരുന്നത്. പരാതികളില്‍ 78 ശതമാനവും അനുമതി കൂടാതെ സ്ഥാപിച്ച പോസ്റ്റര്‍, ബാനര്‍ എന്നിവ സംബന്ധിച്ചായിരുന്നു. ആറ•ുള മണ്ഡലത്തില്‍ 1408, കോന്നിയില്‍ 1110, റാന്നിയില്‍ 716, അടൂരില്‍ 647, തിരുവല്ലയില്‍ 465 എന്നിങ്ങനെയായിരുന്നു പരാതികളുടെ എണ്ണം. ഇതുമായി ബന്ധപ്പെട്ട ഉദേ്യാഗസ്ഥരെ ജില്ലാ കളക്ടര്‍ പി.ബി.നൂഹ് അഭിനന്ദിച്ചു.
Post Your Comments