പ്രകൃതി വാതക കയറ്റുമതിക്ക് തുടക്കം കുറിച്ച് സൗദി ദേശീയ എണ്ണ കമ്പനി, സൗദി ദേശീയ എണ്ണ കമ്പനിയായ സൗദി അരാംകോയാണ് പ്രകൃതി വാതക കയറ്റുമതിക്ക് തുടക്കം കുറിച്ചത്. അരാംകോയുടെ ആദ്യ പ്രകൃതി വാതക ചരക്ക് കപ്പല്‍ കഴിഞ്ഞ ദിവസമാണ് പുറപ്പെട്ടത്. ഗ്യാസ് കയറ്റുമതിയിലും ഇതോടെ ചുവടുറപ്പിക്കുകയാണ് സൗദി അരാംകോ.
ഇത്തരത്തിലുള്ള സൗദി അരാംകോയുടെ ആദ്യ ദ്രവീകൃത വാതക ചരക്ക് കപ്പല്‍ സിംഗപ്പൂര്‍ തുറമുഖത്തു നിന്നും പുറപ്പെട്ടതായി സി.ഇ.ഒ അമീന്‍ നാസര്‍ പറഞ്ഞു. ആഗോള തലത്തില്‍ പ്രകൃതി വാതക കയറ്റുമതി മേഖലയിലും വന്‍ ശക്തിയായി മാറുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ഇതിന്റെ ഭാഗമായി രാജ്യത്തിനകത്തും പുറത്തുമായി ഗ്യാസ് പര്യവേക്ഷണത്തിനും സമ്പുഷ്ടീകരണത്തിനുമായി നിരവധി പദ്ധതികള്‍ക്കും അരാംകോ തുടക്കം കുറിച്ചിട്ടുണ്ട്.
കൂടാതെ നിലവിലുള്ള മധ്യ ഏഷ്യയിലെ ഏറ്റവും വലിയ പെട്രൊകെമിക്കല്‍ നിര്‍മ്മാതാക്കളായ സൗദി ബേസിക് ഇന്‍ഡസ്ട്രീസ് കോര്‍പ്പറേ ഷനുമായി സഹകരിച്ച് ഈ രംഗത്ത് കൂടുതല്‍ നിക്ഷേപം സംഘടിപ്പിക്കുമെന്നും അമീന്‍ നാസര്‍ വ്യക്തമാക്കി.
Post Your Comments