ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിലെ നാലാം ഘട്ട പ്രചാരണം ഇന്ന് അവസാനിക്കും. ഒമ്പത് സംസ്ഥാനങ്ങളിലായി 72 സീറ്റുകളിലാണ് നാലാം ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്നത്. മഹാരാഷ്ട്രയില്‍ 17, രാജസ്ഥാനിലും ഉത്തര്‍പ്രദേശിലും 13 വീതം, ബംഗാളില്‍ 8, ബീഹാറിലും മധ്യപ്രദേശിലും 5 വീതം, ഒഡിഷയില്‍ 6, ജാര്‍ഖണ്ഡിലെ 3 മണ്ഡലങ്ങളിലുമാണ് ഇന്ന് പ്രചാരണം അവസാനിക്കുന്നത്. 2014 ല്‍ 45 സീറ്റിലും ബിജെപിയാണ് ജയിച്ചത്.ഇന്ന് വൈകീട്ട് അഞ്ച് മണി വരെയാണ് നാലാംഘട്ട വോട്ടെടുപ്പ് നടക്കുന്ന ലോക്സഭ മണ്ഡലങ്ങളില്‍ പരസ്യ പ്രചാരണത്തിനുള്ള സമയം.
നിരവധി കേന്ദ്ര മന്ത്രിമാരും സിപിഐ നേതാവ് കനയ്യ കുമാറും സിനിമാ താരങ്ങളായ ഡിംപിള്‍ യാദവ്, ഊര്‍മിള മണ്ഡോദ്കര്‍ തുടങ്ങിയവരും നാലാം ഘട്ടത്തില്‍ ജനവിധി തേടുന്ന പ്രമുഖരിലുണ്ട്. മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍ നാഥിന്റെ മകന്‍ നകുല്‍ നാഥ്, രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന്റ മകന്‍ വൈഭവ് നാലാം ഘട്ടത്തില്‍ ജനവിധി തേടുന്നവരാണ്. കൂടാതെ സിക്കിം നിയമസഭ തെരഞ്ഞെടുപ്പ് ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹരജി സുപ്രീം കോടതി തള്ളി. ഭരണഘടന അനുഛേദം 371എഫ് അനുസരിച്ച് നാല് വര്‍ഷമാണ് നിയമസഭയുടെ കാലാവധിയെന്നും സിക്കിമില്‍ അഞ്ച് വര്‍ഷമെടുത്തെന്നും കാണിച്ചായിരുന്നു ഹരജി. ഹരജി തള്ളിയതോടെ മെയ് 23ന് ഇവിടുത്തെ ഫലപ്രഖ്യാപനവും നടക്കും.
Post Your Comments