ഫെയ്സ്ബുക്കിന് തലവേദനയായി വാട്സ് ആപ്പ്. ജനപ്രിയ മെസേജിങ് ആപ്പായ വാട്സാപ് 1900 കോടി ഡോളറിനാണ് (ഏകദേശം 1.32 ലക്ഷം കോടി രൂപ) വാങ്ങിയത്. ഇത് ഫെയ്സ്ബുകിനെ വൻ നഷ്ടത്തിലേക്ക്നയിക്കുമെന്നാണ് കമ്പനി മേധാവി മാർക് സക്കർബർഗ് പ്രതികരിക്കുന്നത്. ഫെയ്സ്ബുക്കിന് ഭീഷണിയാകുമെന്ന് കണ്ടു തിടുക്കത്തിൽ വാങ്ങിയ വാട്സാപിനെ ലാഭത്തിലെത്തിക്കുന്ന കാര്യത്തിൽ ഫെയ്സ്ബുക്കും സക്കർബർഗും പരാജയപ്പെട്ടെന്നാണ് റിപ്പോർട്ട്.
ഇന്നും ഫെയ്സ്ബുക്കിന് ഏറ്റവും വലിയ വെല്ലുവിളി വാട്സാപ് തന്നെയാണ്. ഏറ്റെടുത്തതിന് ശേഷം കഴിഞ്ഞ അഞ്ച് വര്‍ഷമായി വാട്‌സാപ് നഷ്ടത്തിലാണ്. വരുമാനമില്ലാത്ത വാട്സാപിനെ നിയന്ത്രിക്കാൻ കോടികളാണ് ഫെയ്സ്ബുക് മുടക്കുന്നത്. വാട്സാപ് വഴിയുള്ള കേസുകളും കൂടിയതോടെ ഫെയ്സ്ബുക്കിന്റെ നിലനിൽപ്പിനു തന്നെ ഭീഷണിയായി മാറി.
വാട്‌സാപിന്റെ ജനപ്രീതി വർദ്ധിച്ചപ്പോൾ ജനങ്ങൾ ഫെയ്സ്ബുക്കിൽ ചിലവഴിക്കുന്ന സമയത്തില്‍ ഇടിവ് വന്നു. വാട്സാപ്പാണ് മിക്ക രാജ്യങ്ങളിലും കൂടുതൽ ഉപയോഗിക്കുന്നത്. പരസ്യങ്ങൾ നൽകാൻ കഴിയുന്ന ഫെയ്സ്ബുക് മെസഞ്ചർ ഉപയോഗിക്കുന്നവർ വളരെ കുറവാണ്. ഇന്ത്യയിൽ വാട്സാപ് തന്നെയാണ് മുന്നിൽ നിൽക്കുന്നത്. ഇന്ത്യയിൽ ഫെയ്സ്ബുക്കിന്റെ നിലനിൽപ്പിനും വരുമാനത്തിനും ഏറ്റവും വലിയ വെല്ലുവിളി വാട്സാപ് തന്നെയാണെന്നും വാട്സാപ്പിനെ എങ്ങനെ ലാഭത്തിലാക്കാമെന്നത് സംബന്ധിച്ച് ഫെയ്സ്ബുക്കിന് ഇപ്പോഴും വ്യക്തത ഇല്ലെന്നും അനലിസ്റ്റിലുകളുടെ യോഗത്തില്‍ സക്കർബർഗ് പറഞ്ഞു.
Post Your Comments