മുംബൈ: സെന്‍സെക്സും നിഫ്റ്റിയും ഉയര്‍ന്ന് ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം. സെന്‍സെക്‌സ് 108 പോയിന്റ് ഉയര്‍ന്ന് 38839ലും നിഫ്റ്റി 47 പോയിന്റ് നേട്ടത്തില്‍ 11689ലുമാണ് വ്യാപാരം ആരംഭിച്ചത്.
ബിഎസ്ഇയിലെ 393 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 199 ഓഹരികള്‍ നഷ്ടത്തിലുമാണ്. ആക്‌സിസ് ബാങ്ക്, എച്ച്‌സിഎല്‍ ടെക്, ഭാരതി എയര്‍ടെല്‍, സണ്‍ ഫാര്‍മ, യെസ് ബാങ്ക്, ഗെയില്‍, ഡോ.റെഡ്ഡീസ് ലാബ്, എസ്ബിഐ, ടാറ്റ സ്റ്റീല്‍ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.
മാരുതി സുസുകി, ടാറ്റ മോട്ടോഴ്‌സ്, ഹീറോ മോട്ടോര്‍കോര്‍പ്, എംആന്റ്എം, കൊട്ടക് മഹീന്ദ്ര ബാങ്ക് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.
Post Your Comments