തൃശ്ശൂര്‍: ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷാ ഫലം മെയ് ആദ്യവാരത്തില്‍ പ്രസിദ്ധീകരിക്കും. മെയ് ഏഴോ എട്ടോ തിയതിയില്‍ ഫലം പ്രഖ്യാപിക്കാനാണ് സാധ്യത. മൂല്യനിര്‍ണയം തീര്‍ന്ന ശേഷം ടാബുലേഷനും മറ്റു നടപടികളും വേഗത്തില്‍ പൂര്‍ത്തിയാക്കി ഫലം പ്രസിദ്ധീകരിക്കും. അതേസമയം എസ്എസ്എല്‍സി പരീക്ഷ ഫലം പുറത്തു വരുന്നതിന്റെ അടുത്ത ദിവസം തന്നെ പ്ലസ് ടു ഫലവും പ്രസിദ്ധീകരിക്കും.
എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകളുടെ നടത്തിപ്പിലെന്ന പോലെ കുറ്റമറ്റ രീതിയില്‍ പരീക്ഷാ ഫലം തയ്യാറാക്കാനുള്ള നടപടികളും പരോഗമിക്കുകയാണെന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് പറഞ്ഞു. പ്ലസ് വണ്‍ പരീക്ഷാ ഫലം സ്‌കൂള്‍ തുറക്കുന്നതിന് മുമ്പ് തന്നെ പ്രസിദ്ധീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
4,35,142 കുട്ടികളാണ് ഇത്തവണ എസ്എസ്എല്‍സി പരീക്ഷ എഴുതിയത്. സ്വകാര്യ രജിസ്ട്രേഷന്‍ നടത്തി 1867 കുട്ടികളും പരീക്ഷയെഴുതി.
Post Your Comments