
ലങ്കയെ നടുക്കിയ ഭീകരാക്രമണത്തിലെ ചാവേറുകളെ സംസ്‌കരിക്കാന്‍ അനുവദിക്കില്ലെന്ന് മുസ്ലീം പളളികള്‍. ലങ്കന്‍ മുസ്ലീം സമുദായത്തിന്റെ ഉന്നതഘടകമായ ദി ആള്‍ സോളോണ്‍ ജാമിയത്തുല്‍ ഉലമ (എ.സി.ജെ.യു)യാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ലങ്കയിലെ സുരക്ഷാപരിശോധനകള്‍ അടക്കമുള്ള കാര്യങ്ങള്‍ കണക്കിലെടുത്ത് വെള്ളിയാഴ്ച്ച പ്രാര്‍ത്ഥന ഒഴിവാക്കാനും സ്ത്രീകള്‍ മുഖം മറച്ച് ബുര്‍ഖ ധരിക്കുന്നത് ഒഴിവാക്കാനും ് എ.സി.ജെ.യു തീരുമാനിച്ചു. വെള്ളിയാഴ്ച പ്രാര്‍ഥനകളില്‍ പങ്കെടുക്കരുതെന്ന് മുസ്ലീം മതകാര്യ മന്ത്രി അബ്ദുള്‍ ഹലീം മുഹമ്മദ് ഹാഷിമും ആവശ്യപ്പെട്ടു.
കത്തോലിക്കാ സമുദായത്തിന് ഐക്യം പ്രഖ്യാപിച്ചും ഭീകരരുടെ പ്രാക്യത നടപടിയില്‍ പ്രതിഷേധിച്ചും വെള്ളിയാഴ്ച്ച പ്രാര്‍ത്ഥനയില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് മന്ത്രി പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. എല്ലാ ക്രിസ്തീയ സഹോദരീസഹോദരമാരുടെയും ദുഖത്ിനൊപ്പം ചേര്‍ന്നുനില്‍ക്കുന്നെന്നും അബ്ദുള്‍ ഹലീം മുഹമ്മദ് ഹാഷിം പറഞ്ഞു.
രാജ്യത്ത് കൂടുതല്‍ ആക്രമണങ്ങള്‍ക്കുള്ള സാധ്യതയുണ്ടെന്ന മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ചില പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നത് ഒഴിവാക്കണമെന്ന് ലങ്കയിലുള്ള പൗരന്‍മാര്‍ക്ക്് ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്.
Post Your Comments