Latest NewsKerala

ഷെയര്‍ ചാറ്റിലൂടെ ഭാര്യമാരെ പരസ്പരം പങ്കുവച്ച യുവ സംഘം പിടിയില്‍: ഇതൊക്കെ നടക്കുന്നത് ഈ കൊച്ചു കേരളത്തില്‍ തന്നെ

കായംകുളം• ഷെയര്‍ ചാറ്റിലൂടെ ഭാര്യമാരെ പരസ്പരം പങ്കുവച്ച നാലംഗ സംഘം പിടിയില്‍. കൊല്ലം, ആലപ്പുഴ, പത്തനംതിട്ട സ്വദേശികളാണ് അറസ്റ്റിലായത്. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ,

2018 മാര്‍ച്ച് മുതലാണ്‌ കേസിന്‌ ആസ്പദമായ സംഭവം ആരംഭിക്കുന്നത്. കായംകുളം സ്വദേശിയായ യുവാവ് ഷെയര്‍ ചാറ്റ് വഴി കോഴിക്കോട് സ്വദേശിയെ പരിചയപ്പെടുകയും ഒരു ദിവസം അയാള്‍ കായംകുളത്ത് എത്തുകയും ചെയ്തു. ഇവിടെ വച്ച് കായംകുളം സ്വദേശി തന്റെ ഭാര്യയെ കോഴിക്കോട് സ്വദേശിയ്ക്ക് പങ്കുവച്ചു. തുടര്‍ന്ന് തുടര്‍ന്ന്‌ ഷെയര്‍ചാറ്റ്‌ വഴി പരിപയപ്പെട്ട കുലശേഖരപുരം സ്വദേശിയുടെ വീട്ടില്‍ കായംകുളം സ്വദേശി ഭാര്യയുമായി പോവുകയും ഇരുവരും ഭാര്യമാരെ പരസ്പരം പങ്കൂവയ്ക്കുകയും ചെയ്തു.

അതിനുശേഷം ഷെയർ ചാറ്റുവഴി പരിചയപ്പെട്ട കേരളപുരം, തിരുവല്ല സ്വദേശികളുടെ വീടുകളില്‍ കായംകുളം സ്വദേശി ഭാര്യയുമായി പോയി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ നിര്‍ബന്ധിച്ചു. എന്നാല്‍ ഭാര്യ എതിര്‍ത്തതിനാല്‍ നടന്നില്ല. തുടര്‍ന്നും ഇയാള്‍ മറ്റുള്ളവരുമായി ബന്ധപ്പെടാന്‍ നിര്‍ബന്ധിക്കുന്നത് പതിവായതോടെയാണ് യുവതി പോലീസിനെ സമീപിച്ചത്.

യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കായംകുളം, കുലശേഖരപുരം, കേരളപുരം, തിരുവല്ല സ്വദേശികളെയാണ് കായംകുളം പോലീസ് അറസ്റ്റ് ചെയ്തത്. ഡി.വൈ.എസ്.പി ആര്‍ ബിനുവിന്റെ നിര്‍ദ്ദേശാനുസരണം കായാകുളം സി ഐ പി.കെ സാബുവിന്റെ നേതൃതത്തില്‍ എസ്‌. ഐ. സി. എസ്‌ ഷാരോൺ ഉള്‍പ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്.

shortlink

Post Your Comments


Back to top button