തിരുവനന്തപുരം : സംസ്ഥാനത്തിന്റെ തീരപ്രദേശങ്ങളില്‍ കടല്‍ക്ഷോഭം ശക്തം. തിരുവനന്തപുരം ജില്ലയില്‍ നൂറോളം വീടുകളില്‍ കടല്‍വെള്ളം കയറി. ചെറിയതുറ മുതല്‍ കൊച്ചുതോപ്പ് വരെ ഒന്നാം നിരയിലെ വീടുകളാണു വെള്ളത്തിലായത്.വലിയതുറ തീരത്തെ 200 കുടുംബങ്ങള്‍ കടല്‍ക്ഷോഭ ഭീഷണി നേരിടുന്നു. പൂന്തുറയില്‍ തിരയടിച്ചു നാലു മത്സ്യബന്ധന ബോട്ടുകളുടെ എന്ജിന് തകര്‍ന്നു.ഇന്നലെ ഉച്ചയ്ക്കു 12.30 നുണ്ടായ കടലാക്രമണമാണ് നാശം വിതച്ചത്.
വലിയതുറയില്‍ തിര കവര്‍ന്ന് അപകടാവസ്ഥയിലായിരുന്ന ദേശീയ ഭൗമപഠന കേന്ദ്രം കെട്ടിടത്തിന്റെ ശേഷിച്ച ഭാഗവും നിലംപതിച്ചു. ഒഴിഞ്ഞ കെട്ടിടമായതിനാല്‍ ആളപായമില്ല. പലയിടത്തും തീരത്തുനിന്നും പത്തു മീറ്ററോളം കടല്‍ കരയിലേക്കു കയറി. കഴിഞ്ഞ ഇരുപതുവര്‍ഷമായി കടല്‍ക്ഷോഭം നേരിടുന്ന മേഖലയാണിത്.
ശംഖുമുഖം മുതല്‍ പൂന്തുറ വരെ തീരം പൂര്‍ണമായും കടലെടുത്തു . ശംഖുമുഖത്തു തിരയടിച്ചു വള്ളവും മെഷീനുകളും തകര്‍ന്നു. മത്സ്യബന്ധന വള്ളങ്ങള്‍ തീരത്തു നിന്നും മാറ്റി.കടലില്‍ ഇറങ്ങുന്നതിനു വിനോദ സഞ്ചാരികള്‍ക്കു നിയന്ത്രണം ഏര്‍പ്പെടുത്തി.ജൂണ്‍,ജൂലൈ മാസങ്ങളിലാണു കടല്‍ കയറുന്നത്.ഇക്കുറി ആ പതിവു തെറ്റിച്ചു
Post Your Comments