CinemaLatest NewsEntertainment

ജെയിംസ് ബോണ്ട് ആരാധകര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത

ജെയിംസ് ബോണ്ട് ആരാധകര്‍ക്കിനി ആഹ്ലാദിക്കാം. ജെയിംസ് ബോണ്ട് ശ്രേണിയില്‍ നിന്നും 25മത് ചിത്രം വരുന്നു. ബോണ്ടായി ഡാനിയല്‍ ക്രെയ്ഗ് തന്നെയെത്തുമ്പോള്‍ ചിത്രത്തില്‍ വില്ലന്‍ വേഷത്തിലെത്തുന്നത് ഓസ്‌കര്‍ ജേതാവ് റമി മാലെകാണ്.
ഫോബ് വാളര്‍ ബ്രിഡ്ജാണ് തിരക്കഥയൊരുക്കുന്നത്. കാരി ജോജി ഫുക്വാങ്കയാണ് ചിത്രം സംവിധാനം ചെയ്യുക. അടുത്ത വര്‍ഷം ഏപ്രിലില്‍ ചിത്രത്തിന്റെ ടൈറ്റില്‍ പ്രകാശനം നടക്കും. എന്തായാലും ബോണ്ട് ആരാധകര്‍ ആവേശത്തോടെ കാത്തിരിപ്പാണ്.

ഒരു പക്ഷേ സൃഷ്ടാവിനെക്കാള്‍ അതിപ്രശസ്തനായ കഥാപാത്രം അങ്ങനെ വിശേഷിപ്പിക്കാം ജെയിംസ് ബോണ്ടിനെ. ഏജന്റ് 007 എന്ന മാന്ത്രിക കോഡുമായി ലോക സിനിമാചരിത്രത്തില്‍ ഇതിഹാസമായ കുറ്റാന്വേഷകന്‍. ടെറന്‍സ് യങ് സംവിധാനം നിര്‍വഹിച്ച ഡോക്ടര്‍ നോ എന്ന സിനിമയിലൂടെയാണു ജയിംസ് ബോണ്ട് വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ചത്. 1962 ഒക്ടോബര്‍ അഞ്ചിനായിരുന്നു ഇത്. ബോണ്ടിനെ കേന്ദ്രകഥാപാത്രമാക്കിയ ആദ്യചലച്ചിത്രം അമ്പതുവര്‍ഷം പിന്നിടുമ്പോഴും 007 എന്ന കോഡ് നമ്പരുകാരന്റെ സിനിമകള്‍ ലോകത്തിന്റെ എല്ലാ കോണിലും ലക്ഷക്കണക്കിന് ആരാധകരെ സൃഷ്ടിച്ചിട്ടുണ്ട്.

ജയിംസ് ബോണ്ട് കഥകളില്‍ ആകൃഷ്ടനായ ആല്‍ബര്‍ട്ട് ബ്രക്കോളി 1961ല്‍ തന്നെ ഫ്ളെമിങ് നോവലുകളുടെ അവകാശം സ്വന്തമാക്കി. ബോണ്ടിന്റെ കടുത്ത ആരാധക നായ ബ്രക്കോളി ജയിംസ് ബോണ്ടിനെ സിനിമയില്‍ എത്തിക്കാനുള്ള ശ്രമം ആരംഭിച്ചു. ഇതിനായി ഹാരി സോള്‍ട്ട്സ്മാനെ കൂട്ടുപിടിച്ച് ഇയോണ്‍ പ്രൊഡക്ഷന്‍സ് രൂപീകരിച്ചു. ഈ കമ്പനിക്കാണ് ഇപ്പോഴും ജയിംസ് ബോണ്ട് ചിത്രങ്ങളുടെ ഉടമസ്ഥാവകാശം.1962ലാണ് ആദ്യ ബോണ്ട് സിനിമ ഡോക്ടര്‍ നോ പുറത്തിറങ്ങുന്നത്. 1958ല്‍ പുറത്തിറങ്ങിയ ഫ്ളെമിങ്ങിന്റെ ഡോക്ടര്‍ നോ എന്ന നോവലിനെ ആസ്പദമാക്കിയാണ് ആദ്യ സിനിമ പിറന്നത്. സിനിമയ്ക്കു പണമിറക്കാന്‍ ആദ്യം പലരും താത്പര്യം കാട്ടിയില്ല.

മുഖ്യകഥാപാത്രം ബ്രിട്ടിഷുകാരനായതും സിനിമയില്‍ കുറച്ച് ലൈംഗികതയുമൊ ക്കെയുള്ളതും ജനം എങ്ങനെ സ്വീകരിക്കുമെന്ന് പണം കടം കൊടുക്കുന്ന കമ്പനി കള്‍ ഭയപ്പെട്ടു. ഒടുവില്‍ യുണൈറ്റഡ് ആര്‍ട്ടിസ്റ്റ്സ് എത്തി. ഒരു ബ്രിട്ടിഷ് ഏജന്റിന്റെ മരണവുമായി ബന്ധപ്പെട്ട് ബോണ്ടിനെ ജമൈക്കയിലേക്ക് അയയ്ക്കുന്നതും അവിടെ ഡോ. ജൂലിയസ് നോ എന്ന ശാസ്ത്രജ്ഞന്‍ അമേരിക്കന്‍ ബഹിരാകാശപദ്ധതി അട്ടിമറിക്കാന്‍ തന്ത്രങ്ങള്‍ മെനയുന്നത് കണ്ടെത്തുന്നതുമൊക്കെയാണ് ഡോക്ടര്‍ നോയുടെ കഥാതന്തു. ഷോണ്‍ കോണറി, ബോണ്ടായി അഭിനയിച്ചു. ഉര്‍സുല ആന്‍ഡേഴ്സ് ആദ്യ സിനിമയിലെ ബോണ്ട് ഗേളായി. ജോസഫ് വൈസ്മാന്‍, ജാക്ക് ലോര്‍ഡ് എന്നിവരും ഈ ചിത്രത്തില്‍ വേഷമിട്ടു.

കതയിലും മുന്നിട്ടുനിന്നു. സാമ്പത്തികമായി സിനിമ വന്‍വിജയം കൊയ്തു. ഡോക്ടര്‍ നോയ്ക്ക് അന്നു ചെലവായത് ഒരു മില്യന്‍ ഡോളറാണ്. (ഇന്നത്തെ കണക്കില്‍ അഞ്ചരക്കോടി രൂപ). ലാഭം ഏതാണ്ട് അറുപത് മില്യന്‍ ഡോളറും (330 കോടി രൂപ). ഇയോണ്‍ പ്രൊഡക്ഷന്‍സ് പുറത്തിറക്കിയ ബോണ്ട് ചിത്രങ്ങളുടെ എണ്ണം 23വരും. ബോണ്ടിനെ അവതരിപ്പിച്ച നായകന്‍മാര്‍ ആറു പേരാണ്. ഷോണ്‍ കോണറി ആറു സിനിമയില്‍ ബോണ്ടിനെ അനശ്വരമാക്കിയപ്പോള്‍ റോജര്‍ മൂര്‍ ഏഴ് സിനിമയില്‍ ബോണ്ടായി. പക്ഷേ, ഇന്നും മനസ്സില്‍ തങ്ങിനില്‍ക്കുന്നത് പിയേഴ്സ് ബ്രോസ്നന്‍ തന്നെ അദ്ദേഹം നാലു ചിത്രത്തില്‍ അഭിനയിച്ചു. തിമോത്തി ഡാള്‍ട്ടന്‍ രണ്ടിലും ജോര്‍ജ് ലസന്‍ബി ഒരു ചിത്രത്തിലും ബോണ്ടിന്റെ വേഷമിട്ടു. അവസാനം ഇറങ്ങിയ രണ്ട് സിനിമയിലും ഡാനിയല്‍ ക്രെയ്ഗായിരുന്നു നായകന്‍.

shortlink

Post Your Comments


Back to top button