കൊച്ചി: വിപണിയില്‍ ചക്കയ്ക്ക് പൊള്ളുംവില ഈടാക്കുന്നു. വലിയ ഡിമാന്‍ഡാണ് ചക്കയ്ക്കിപ്പോള്‍ ഉള്ളത്. കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്ന് വിളവ് കുറഞ്ഞതോടെയാണ് ചക്കയ്ക്ക് വില ഇത്രയും കൂടിയത്. തമിഴ്നാട്ടിലാണ് ചക്കയ്ക്ക് വന്‍ ഡിമാന്‍ഡുള്ളത്.
തമിഴ്നാട്ടില്‍ ചക്ക ഒന്നിന് 300 ന് മുകളിലാണ് ഇപ്പോഴത്തെ വില. 12 കിലോ മുതല്‍ 13 കിലോ വരെ തൂക്കം വരുന്നവയാണ് ചക്കകള്‍. കൊച്ചിയില്‍ മൂപ്പെത്താത്ത ചെറിയ ചക്കക്ക് ഒന്നിന് 30 രൂപ മുതല്‍ മുകളിലോട്ട് ഈടാക്കുന്നു. ഡിസംബര്‍ മുതല്‍ മെയ് വരെയാണ് ചക്കയുടെ സീസണ്. തമിഴ്നാട്ടിലെ കോയമ്പത്തൂര്‍ ഉള്‍പ്പെടെയുള്ള വിപണിയില്‍ കേരളത്തില്‍ നിന്നാണ് ചക്ക കൂടുതലായും എത്തുന്നത്.
Post Your Comments