Latest NewsKerala

കഞ്ചാവ് കൊലപാതകം : ക്രിമിനലുകളെ ഒതുക്കാന്‍ കര്‍ശന നടപടി

തൃശ്ശൂര്‍: കഞ്ചാവുകടത്തിന്റെ പേരില്‍ ഇരട്ടക്കൊലപാതകം നടന്ന പശ്ചാത്തലത്തില്‍ തൃശൂരില്‍ ക്രിമിനലുകളെ ഒതുക്കാന്‍ കര്‍ശന നടപടി. ഇതിന്റെ ഭാഗമായി ജില്ലയിലൊട്ടാകെ പൊലീസ് വ്യാപകപരിശോധന നടത്തുകയാണ. . സിറ്റി പോലീസിന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ 141 പേരെ കസ്റ്റഡിയില്‍ എടുത്തു. പരിശോധനയില്‍ കഞ്ചാവ് ചെടിയും കണ്ടെത്തി.

ഓപ്പറേഷന്‍ കെന്നബിസ് എന്ന പേരിലാണ് പരിശോധന നടത്തിയത്. പ്രത്യേക സ്‌ക്വാഡും കണ്‍ട്രോള്‍ റൂമും ഒരുക്കിയിട്ടുണ്ട്. ഒരു എസ്.ഐ.യും അഞ്ച് പോലീസുകാരുമാണ് സ്‌ക്വാഡിലുള്ളത്.

ഷാഡോ പോലീസും ലോക്കല്‍ പോലീസും കൂടുതല്‍ പരിശോധനകള്‍ നടത്തും. കഞ്ചാവ് വില്‍പ്പന നടക്കുന്ന ഒഴിഞ്ഞ കെട്ടിടങ്ങളും കാടുമൂടിയ സ്ഥലങ്ങളും സംബന്ധിച്ച് പോലീസ് വിവരശേഖരണം നടത്തി. ജില്ലയിലേക്ക് മയക്കുമരുന്ന് വരുന്നത് തടയാന്‍ അതിര്‍ത്തിപ്രദേശങ്ങളിലും തീരപ്രദേശങ്ങളിലും നിരീക്ഷണവും പരിശോധനയും ശക്തമാക്കി.

അന്തസ്സംസ്ഥാന ബസുകള്‍, ട്രെയിനുകള്‍ എന്നിവയെയും പ്രത്യേകം നിരീക്ഷിക്കും. മയക്കുമരുന്ന്, കഞ്ചാവ് വ്യാപാരം നടത്തുന്നത് പൊതുജനങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടാല്‍ വാട്‌സാപ്പില്‍ അറിയിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button