ബെംഗളൂരു: കെട്ടിടത്തില്‍ നിന്നും വീണ് പെൺകുട്ടിക്ക് ദാരുണാന്ത്യം. ബെംഗളൂരുവിലെ സിത്താര അപ്പാര്‍ട്ട്മെന്റ്സില്‍ പ്രിയങ്ക(17) എന്ന പെണ്‍കുട്ടിയാണ് മരിച്ചത്. യോഗ ചെയ്യാനായി കയറിയ പെൺകുട്ടി അപ്പാര്‍ട്ട്മെന്റിന്റെ ഒന്‍പതാം നിലിയല്‍ നിന്നും വീണു തൽക്ഷണം മരിക്കുകയായിരുന്നു.
പോലീസെത്തി മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. പൈപ്പ് ലൈനില്‍ തടഞ്ഞ് താഴേക്ക് വീഴുകയായിരുന്നെന്നും, പെണ്‍കുട്ടി ഒറ്റയ്ക്ക് ടെറസിലേക്ക് കയറിപോകുന്നതിന്റെ ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു
Post Your Comments