തിരുവനന്തപുരം : കടലാക്രമണം ശക്തമായ സാഹചര്യത്തിൽ തീരദേശത്തുള്ള ജനങ്ങൾക്ക് ഒരുമാസത്തേക്ക് സൗജന്യ റേഷൻ നൽകാൻ തീരുമാനമായി. മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രത്യേക അനുമതി വാങ്ങിയശേഷമാണ് റേഷൻ
നൽകാൻ തീരുമാനമായത്.
അതേസമയം ഇന്നലെ അർദ്ധരാത്രിവരെയായിരുന്നു തിരമാല മുന്നറിയിപ്പ് ഉണ്ടായിരുന്നു.ഇന്ന് വീണ്ടും തീരദേശത്ത് ജാഗ്രത നിദ്ദേശം നൽകിയിട്ടുണ്ട്. കടൽഭിത്തി നിർമാണം പാതിവഴിയിൽ കിടക്കുന്നതാണ് വെള്ളം വീടുകളിലേക്ക് കയറാനുള്ള കാരണമെന്നാണ് സമീപവാസികൾ പറയുന്നത്.
Post Your Comments