Latest NewsKeralaIndia

ന്യു​ന​മ​ര്‍​ദം ചു​ഴ​ലി​ക്കാ​റ്റാ​കു​ന്നു; സം​സ്ഥാ​ന​ത്ത് അതീവ ജാഗ്രതാ നിർദ്ദേശം

തി​രു​വ​ന​ന്ത​പു​രം: തെ​ക്ക​ന്‍ ബം​ഗാ​ള്‍ ഉ​ള്‍​ക്ക​ട​ലി​ല്‍ രൂ​പം കൊ​ണ്ട ന്യു​ന​മ​ര്‍​ദം ചു​ഴ​ലി​ക്കാ​റ്റാ​യി രൂ​പ​പ്പെ​ടു​ന്നു. ഈ സാഹചര്യത്തിൽ സംസ്ഥാനത്തു അതീവ ജാഗ്രത നിർദ്ദേശമാണ് നൽകിയിരിക്കുന്നത്. ഈ സാ​ഹ​ച​ര്യ​ത്തി​ല്‍ സം​സ്ഥാ​ന​ത്തെ എ​ട്ടു ജി​ല്ല​ക​ളി​ല്‍ കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് നേരത്തെ യെ​ല്ലോ അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പിച്ചിരുന്നു . ചു​ഴ​ലി​ക്കാ​റ്റി​നൊ​പ്പം കേ​ര​ള​ത്തി​ല്‍ വ്യാ​പ​ക മ​ഴ പെ​യ്യാ​നു​ള്ള സാ​ധ്യ​ത മു​ന്‍​നി​ര്‍​ത്തി​യാ​ണു ന​ട​പ​ടി.29, 30 തീ​യ​തി​ക​ളി​ല്‍ ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണു മു​ന്ന​റി​യി​പ്പ്.

കേ​ന്ദ്ര കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പ് പ്ര​കാ​രം മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ ഇ​ന്ത്യ​ന്‍ മ​ഹാ​സ​മു​ദ്ര​ത്തി​ന്‍റെ ഭൂ​മ​ധ്യ​രേ​ഖാ പ്ര​ദേ​ശ​ത്തി​ന്‍റെ കി​ഴ​ക്കും തെ​ക്ക​ന്‍ ബം​ഗാ​ള്‍ ഉ​ള്‍​ക്ക​ട​ലി​ന്‍റെ മ​ധ്യ ഭാ​ഗ​ത്തും തെ​ക്കു​കി​ഴ​ക്ക​ന്‍ ബം​ഗാ​ള്‍ ഉ​ള്‍​ക്ക​ട​ലി​ലും കേ​ര​ള​തീ​ര​ത്തും മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് പോ​കു​ന്ന​തു വി​ല​ക്കി​യി​ട്ടു​ണ്ട്. ആ​ഴ​ക്ക​ട​ലി​ല്‍ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ലേ​ര്‍​പ്പെ​ടു​ന്ന​വ​ര്‍ ഉ​ട​ന്‍ തി​രി​ച്ചെ​ത്താ​നും നി​ര്‍​ദേ​ശം ന​ല്‍​കി. 29-ന് ​എ​റ​ണാ​കു​ളം, ഇ​ടു​ക്കി, തൃ​ശൂ​ര്‍, മ​ല​പ്പു​റം, വ​യ​നാ​ട് എ​ന്നീ ജി​ല്ല​ക​ള്‍​ക്കാ​ണ് മ​ഞ്ഞ അ​ല​ര്‍​ട്ട് ബാ​ധ​കം.

30-ന് ​കോ​ട്ട​യം, എ​റ​ണാ​കു​ളം, ഇ​ടു​ക്കി, തൃ​ശൂ​ര്‍, പാ​ല​ക്കാ​ട്, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട് എ​ന്നീ ജി​ല്ല​ക​ളി​ലും മ​ഞ്ഞ അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചു. അ​ടു​ത്ത 24 മ​ണി​ക്കൂ​റി​ല്‍ ന്യൂ​ന​മ​ര്‍​ദം അ​തി​തീ​വ്ര​മാ​കു​മെ​ന്നും ശേ​ഷ​മു​ള്ള 12 മ​ണി​ക്കൂ​റി​ല്‍ ഒ​രു ചു​ഴ​ലി​ക്കാ​റ്റാ​യി മാ​റു​മെ​ന്നു​മാ​ണ് പ്ര​വ​ച​നം. ഈ ​സ​മ​യ​ത്ത് മ​ണി​ക്കൂ​റി​ല്‍ 40 -50 കി​ലോ​മീ​റ്റ​ര്‍ വ​രെ വേ​ഗ​ത്തി​ല്‍ കാ​റ്റു വീ​ശി​യേ​ക്കും. 30-ന് ​ഇ​ത് ത​മി​ഴ്നാ​ട്-​ആ​ന്ധ്ര തീ​ര​ത്തി​ന് അ​ടു​ത്തെ​ത്താ​നാ​ണ് സാ​ധ്യ​ത.

shortlink

Post Your Comments


Back to top button