
തൊടുപുഴ: റെക്കോഡുകള്‍ തകര്‍ത്ത് ഏലയ്ക്ക വില കുതിക്കുന്നു. ഇന്നലെ ബോഡിനായ്ക്കന്നൂരില്‍ നടന്ന ലേലങ്ങളിലാണ് വീണ്ടും റെക്കോര്‍ഡ് തിരുത്തി വില കുത്തനെ കൂടിയിരിക്കുന്നത്. ശാന്തന്‍പാറ സിപിഎ ഏജന്‍സിയുടെ ലേലത്തില്‍ ശരാശരി വില 1924.70 രേഖപ്പെടുത്തിയിട്ടുണ്ട്. 50 ലോട്ടുകളിലായി 7624 കിലോഗ്രാം ഏലക്ക വില്‍പ്പന നടന്നിരിക്കുന്നു. മാത്രമല്ല ഇവിടെ നിലവില്‍ 2210 രൂപയാണ് ഉയര്‍ന്ന വില. കഴിഞ്ഞയാഴ്ച ശരാശരി വില 1840 രൂപയായിരുന്നു. മാര്‍ച്ച് 20 വരെ ശരാശരി 1300-1550 നും ഇടയില്‍ നിന്ന വില ഇതിന് ശേഷമാണ് കുതിച്ചുയരാന്‍ തുടങ്ങിയത്. ഏലത്തിന് ആഭ്യന്തര ഡിമാന്‍ഡ് വര്‍ധിച്ചതും സീസണിലെ വിളവെടുപ്പ് ഏറെക്കുറെ അവസാനിച്ചതിനാല്‍ ചരക്കുവരവ് കുറഞ്ഞതുമാണ് വില കൂടാനിടയാക്കിയത്. റമദാന് മാസം പടിവാതിക്കല്‍ നില്‍ക്കെ ഗള്‍ഫ് നാടുകളില്‍ ഏലക്കായ്ക്ക് വന്‍ ഡിമാന്‍ഡ് ആണ്.
Post Your Comments