Latest NewsIndia

ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങില്ലെന്ന് അല്‍ക ലാംബ

ന്യൂഡല്‍ഹി: പാര്‍ട്ടി നേതൃത്വം തന്നെ അവഗണിക്കുകയാണാ അതിനാല്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങില്ലെന്ന് ആം ആദ്മി പാര്‍ട്ടി എംഎല്‍എ അല്‍ക ലാംബ.

പാര്‍ട്ടി കഴിഞ്ഞ നാല് മാസമായി ഒരു എംഎല്‍എ യോഗത്തില്‍ പോലും തന്നെ ക്ഷണിച്ചിരുന്നില്ലെന്നും അതുകൊണ്ടാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങേണ്ടെന്ന തീരുമാനത്തില്‍ എത്തിയതെന്നും അല്‍ക ലാംബ പറഞ്ഞു.

താന്‍ കഴിഞ്ഞ നാല് മാസമായി പാര്‍ട്ടി നേതൃത്വവുമായി ബന്ധപ്പെടാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ആരും തന്നെ പ്രതികരിക്കുന്നില്ലെന്നും അതിനാല്‍ പാര്‍ട്ടിക്ക് വേണ്ടി ഇനി ഒരിക്കലും പ്രചാരണത്തിന് ഇറങ്ങില്ലെന്നും അല്‍ക്ക ലാംബ പറഞ്ഞു.

തനിക്കും ആം ആദ്മി പാര്‍ട്ടിക്കും ഇടയില്‍ എന്ത് തന്നെ സംഭവിച്ചാലും തന്റെ മണ്ഡലമായ ചാന്ദ്‌നി ചൗക്കിലെ ജനങ്ങളെ വിട്ട് പോകില്ലെന്നും ജനങ്ങള്‍ക്കായി വികസനപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് തുടരുമെന്നും അല്‍ക്ക പറഞ്ഞു

shortlink

Related Articles

Post Your Comments

Related Articles


Back to top button