കൊളംബോ : ലോകത്തെ നടുക്കിയ ശ്രീലങ്കയിലെ സ്‌ഫോടനപരമ്പരകള്‍ക്ക് പിന്നാലെ ശ്രീലങ്കയിലെ പ്ര േപ്രതിരോധ സെക്രട്ടറി രാജിവെച്ചു. പ്രതിരോധ സെക്രട്ടറി ഹേമാസിരി ഫെര്‍ണാന്‍ഡോയാണ് രാജിവച്ചത്. കഴിഞ്ഞ ഞായറാഴ്ച നടന്ന സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്താണ് രാജിയെന്ന് രാജ്യാന്തര വാര്‍ത്താ ഏജന്‍സി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.
സ്വന്തം നിലയില്‍ യാതൊരു പിഴവും ഉണ്ടായിട്ടില്ലെന്നാണു പ്രതിരോധ സെക്രട്ടറിയുടെ നിലപാട്. എന്നാല്‍ പ്രതിരോധ സെക്രട്ടറിയെന്ന രീതിയില്‍ താന്‍ തലവനായിട്ടുള്ള കുറച്ചു സ്ഥാപനങ്ങളുടെ പരാജയത്തില്‍ ഉത്തരവാദിത്തം ഏറ്റെടുത്താണ് രാജിയെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം. ഈസ്റ്റര്‍ ദിനത്തില്‍ ക്രിസ്ത്യന്‍ പള്ളികളിലും ഹോട്ടലുകളിലും നടന്ന ചാവേറാക്രമണങ്ങളില്‍ 359 പേരാണ് കൊല്ലപ്പെട്ടത്.
പൊലീസ് മേധാവിയോടും പ്രതിരോധ സെക്രട്ടറിയോടും രാജിവയ്ക്കാന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേന കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ഇന്റലിജന്‍സ് മുന്നറിയിപ്പു ലഭിച്ചിട്ടും മുന്‍കരുതലെടുക്കുന്നതില്‍ പരാജയപ്പെട്ടതിനു സര്‍ക്കാര്‍ മാപ്പു പറഞ്ഞതിനു പിന്നാലെയാണു സുരക്ഷാസേനയുടെ തലപ്പത്ത്
Post Your Comments