മലപ്പുറം: തിരൂരില്‍ മുസ്‌ലിം ലീഗ് എസ്ഡിപിഐ സംഘര്‍ഷം. സംഘർഷത്തിൽ രണ്ട് മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ക്ക് കുത്തേറ്റു. തിരൂര്‍ പറവണ്ണയില്‍ ആണ് സംഘര്‍ഷം. പറവണ്ണ സ്വദേശികളായ ചൊക്കന്റ പുരക്കല്‍ കുഞ്ഞിമോന്‍, മുഹമ്മദ് റാഫി എന്നിവര്‍ക്കാണ് കുത്തേറ്റത് ഇരുവരേയും തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമാണോ എന്ന് അറിവായിട്ടില്ല. സ്ഥലത്തു സംഘർഷാവസ്ഥ നിലനിൽക്കുകയാണ്.
Post Your Comments