2014 ന് ശേഷമുള്ള ഉയർന്ന സാമ്പത്തിക സ്ഥിതിയാണ് സൗദി അറേബ്യക്കെന്ന് ധനമന്ത്രി. ഈ വര്‍ഷത്തെ ആദ്യ പാദത്തില്‍ സൗദി അറേബ്യക്ക് മികച്ച സാമ്പത്തിക നേട്ടം കൈവരിക്കാനായെന്ന് ധനമന്ത്രി പറഞ്ഞു. എണ്ണേതര വരുമാനം വര്‍ദ്ധിച്ചതും ക്രൂഡ് കയറ്റുമതിയിലൂടെയുള്ള വരുമാനവും സഹായകരമായി. 2014ന് ശേഷം ഇത് ആദ്യമായാണ് സൗദി ഇത്രയും ഉയര്‍ന്ന സാമ്പത്തിക നേട്ടം കൈവരിക്കുന്നത്.
കൂടാതെ വര്‍ഷത്തെ ആദ്യ ത്രൈമാസത്തെ റിപ്പോര്‍ട്ടനുസരിച്ച് 27.8 ബില്ല്യണ്‍ റിയാലാണ് സൗദിക്ക് മിച്ചം വന്നത്. എണ്ണേതര വരുമാനത്തിലൂടേയും ക്രൂഡ് കയറ്റുമതിയിലൂടെയുമാണ് ഈ നേട്ടം കൈവരിക്കാനായത്. റിയാദില്‍ ഇന്ന് നടന്ന അന്താരാഷ്ട്ര സാമ്പത്തിക വിദഗ്ധരുടെ സമ്മേളനത്തില്‍ ധനമന്ത്രി മുഹമ്മദ് അല്‍ ജദാന്‍ പറഞ്ഞതാണിക്കാര്യം.
എങ്കിലും ചെലവ് എട്ട് ശതമാനം വര്‍ദ്ധിച്ചുവെങ്കിലും വരുമാനത്തില്‍ 48 ശതമാനം വളര്‍ച്ച കൈവരിക്കാനായി. രാജ്യം സാമ്പത്തിക നിലയില്‍ കൈവരിച്ച ശ്രദ്ധേയമായ പുരോഗതിയാണ് ഇത് തെളിയിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. എണ്ണ വിപണനത്തിലൂടെ ലഭിച്ച ഉയര്‍ന്ന വരുമാനവും, മൂല്യവര്‍ദ്ധിത നികുതി നടപ്പിലാക്കിയതും, സബ്സിഡി ആനുകൂല്ല്യങ്ങള്‍ വെട്ടി കുറച്ചതും ക്രൂഡ് വില താഴ്ന്ന സാഹചര്യത്തിലും രാജ്യത്തിന്റെ സാമ്പത്തിക നില മെച്ചപ്പെടുത്താന്‍ സഹായകരമായി
Post Your Comments