Crime

യുവതിയുടെ നഗ്‌നചിത്രങ്ങള്‍ പ്രതിശ്രുത വരന് അയച്ചുകൊടുത്തു; കാമുകനെതിരെ പൊലീസ് കേസെടുത്തു

പാലോട്. യുവതിയുടെ നഗ്‌നചിത്രങ്ങള്‍ പ്രതിശ്രുത വരന് അയച്ചുകൊടുത്ത യുവാവിനെതിരെ പൊലീസ് കേസെടുത്തു. പാലോട് കരിമണ്‍കോട് സ്വദേശി ഷാനിനെതിരെയാണ് (25)പൊലീസ് കേസെടുത്തത്.

ഷാനിനെതിരെ പോക്‌സോ ഐറ്റി ആക്ട് പ്രകാരം പൊലീസ് കേസെടുത്തത്. സംഭവത്തെക്കുറിച്ച് പൊലീസിന്റെ ഭാഷ്യം ഇങ്ങനെ, 2014ഫേസ് ബുക്ക് വഴി ഷാന്‍ പെണ്‍കുട്ടിയുമായി പരിചയത്തിലായി. വിവാഹ വാഗ്ദാനം നല്‍കി പെണ്‍കുട്ടിയെ പ്രലോഭിച്ചശേഷം നഗ്‌നഫോട്ടകള്‍ കൈക്കലാക്കി.ഇതിനിടെ ഷാനിന്റെ പ്രവര്‍ത്തികളില്‍ അതൃപ്തി തോന്നിയ പെണ്‍കുട്ടി അയാളില്‍ നിന്നും അകന്നു നിന്നു.

ഈയിടയ്ക്ക് വീട്ടുകാര്‍ പെണ്‍കുട്ടിയുടെ വിവാഹം ഗള്‍ഫിലുള്ള യുവാവുമായി ഉറപ്പിച്ചു. ഇത് അറിഞ്ഞ ഷാന്‍ തന്റെ കൈവശമുണ്ടായിരുന്ന നഗ്‌നഫോട്ടോകള്‍ പ്രതിശ്രുത വരന് അയച്ചു കൊടുത്തു. നഗ്‌നഫോട്ടോകള്‍ കണ്ട യുവാവ് വിവാഹത്തില്‍ നിന്നും പിന്‍ വാങ്ങി. തുടര്‍ന്ന് പെണ്‍കുട്ടി ഷാനിനെതിരെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പൊലീസ് പ്രതിയ്ക്ക് വേണ്ടിതെരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button