മൈസൂരു: പത്താംക്ലാസ് കഴിഞ്ഞപ്പോള്‍ മറ്റൊരാളുമായി വിവാഹം നിശ്ചയിച്ചതോടെ വീട് വിട്ടിറങ്ങി . ചൈല്‍ഡ് ലൈനിന്റെ സഹായത്തോടെ തുടര്‍ന്നു പഠിച്ച ഈ മിടുക്കിയ്ക്ക് പ്ലസ്ടുവിന് 90 ശതമാനം മാര്‍ക്ക് . മൈസൂരുവിലാണ് സംഭവം. മൈസൂരുവിലെ ഉള്‍ഗ്രാമത്തില്‍ വീട്ടുജോലി ചെയ്ത് കുടുംബം പുലര്‍ത്തുന്ന അമ്മയ്ക്ക് നല്ല ഒരു ജോലി സമ്പാദിച്ച് കൈത്താങ്ങാകണമെന്ന് അവള്‍ ആഗ്രഹിച്ചു. തുടര്‍ന്ന് നന്നായി പഠിച്ചു. പത്താം ക്ലാസില്‍ ഉയര്‍ന്ന മാര്‍ക്കോടെ ജയിച്ചു. അടുത്ത ലക്ഷ്യം തന്റെ സ്വപ്നങ്ങള്‍ സഫലമാക്കുക എന്നതായിരുന്നു. എന്നാല്‍ തന്റെ സന്തോഷം പാതി വഴിയില്‍ നിലക്കുമെന്ന് അവള്‍ ഉറപ്പിച്ചു. അമ്മയും മറ്റ് കുടുംബാംഗങ്ങളും അവളെ നിര്‍ബന്ധിച്ചത് വിവാഹം കഴിക്കാന്‍ ഒരുങ്ങി.
എന്നാല്‍ അമ്മയും ബന്ധുക്കളും വിവാഹത്തിന് നിര്‍ബന്ധം പിടിച്ചപ്പോള്‍ അവള്‍ നാടുവിട്ടു. കഴിഞ്ഞ ആഴ്ച പുറത്തുവന്ന പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലത്തില്‍ 90 ശതമാനം വിജയം നേടിയവരുടെ കൂട്ടത്തില്‍ അവളും ഉണ്ടായിരുന്നു. ഇല്ലായ്മകള്‍ക്കിടയിലും തല്ലിക്കെടുത്തി പോകേണ്ടിയിരുന്ന പെണ്‍ജീവിതം തിരിച്ചുപിടിച്ച അവളുടെ പേര് രേഖ വി.
മൈസൂരുവിലെ ചിക്കബല്ലാപുര ജില്ലയിലെ കൊട്ടുരു ഗ്രാമത്തിലാണ് രേഖ ജനിച്ചത്. പഠിക്കാന്‍ മിടുക്കിയായ രേഖ പട്ടിണിക്കിടയിലും 74 ശതമാനം മാര്‍ക്കോടെ പത്താം ക്ലാസ് പാസ്സായി. തുടര്‍ന്നും പഠിക്കണമെന്നും നല്ല ജോലി നേടി അമ്മയ്ക്ക് സഹായമാകണമെന്നുമായിരുന്നു രേഖയുടെ ആഗഹം.
എന്നാല്‍ വിവാഹം ചെയ്യാനായിരുന്നു വീട്ടുകാര്‍ രേഖയെ നിര്‍ബന്ധിച്ചത്. എതിര്‍ത്ത് നില്‍ക്കാന്‍ കഴിയാതെ വന്നപ്പോള്‍ ഉറ്റ സുഹൃത്തിനോടൊപ്പം അവള്‍ നാടുവിട്ടു. ബംഗളൂരുവിലെത്തിയ രേഖ അവിടെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ കമ്ബ്യൂട്ടര്‍ കോഴ്സിന് ചേര്‍ന്നു. എന്നാല്‍ തന്റെ കരിയറിന് കോഴ്സ് ഉപകാരപ്പെടുന്നില്ലെന്ന് മനസ്സിലാക്കിയപ്പോള്‍ ശിശുസംരക്ഷണ വിഭാഗത്തിന്റെ ഹെല്‍പ്പ്‌ലൈന്‍ നമ്ബരില്‍ വിളിച്ച് സഹായം അഭ്യര്‍ത്ഥിച്ചു. ശിശു സംരക്ഷണ വിഭാഗം അംഗങ്ങളുടെ സഹായത്തോടെ നീലമംഗലയിലെ ഒരു പ്രീ യൂണിവേഴ്സ്റ്റി കോളേജില്‍ ചേര്‍ന്ന് പഠനം തുടര്‍ന്നു.
Post Your Comments