തിരുവനന്തപുരം : കടലില്‍ അതിശക്തമായ ന്യൂനമര്‍ദ്ദം രൂപമെടുത്തു. ന്യൂനമര്‍ദ്ദം അതിതീവ്രമായ ചുഴലിക്കാറ്റായി മാറുമെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ശ്രീലങ്കയ്ക്കും കന്യാകുമാരിക്കും സമീപമാണ് ന്യൂനമര്‍ദ്ദം രൂപമെടുത്തത്. ഇതോടെ സംസ്ഥാനത്ത് തിങ്കള്‍,ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ കനത്ത മഴ പെയ്യുമെന്ന് മുന്നറിയിപ്പുണ്ട്. ന്യൂനമര്‍ദ്ദത്തിന്റെ പശ്ചാത്തലത്തില്‍ എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
തിങ്കളാഴ്ച മുതല്‍ കേരളത്തില്‍ ശക്തമായ മഴയ്ക്കും കടല്‍ക്ഷോഭത്തിനും സാധ്യതയെന്നാണു മുന്നറിയിപ്പ്. നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. സംസ്ഥാനത്തിന്റെ തെക്കന്‍ തീരത്തും കന്യാകുമാരി, തമിഴ്‌നാട് തീരങ്ങളിലും മത്സ്യതൊഴിലാളികള്‍ കടലില്‍പോകരുതെന്നു കാലാവസ്ഥാ കേന്ദ്രം നിര്‍ദേശിച്ചു.
ന്യൂനമര്‍ദ്ദത്തിന്റെ പ്രഭാവം കേരളത്തിലും അനുഭവപ്പെടും. സംസ്ഥാനത്ത് തിങ്കളാഴ്ച മുതല്‍ മൂന്നു ദിവസത്തേക്കു ശക്തമായ മഴയ്ക്കു സാധ്യതയുണ്ട്. കടല്‍ പ്രക്ഷുബ്ധമാകാനിടയുള്ളതിനാല്‍ മത്സ്യതൊഴിലാളികള്‍ ജാഗ്രത പുലര്‍ത്തണം. ഇന്ത്യന്‍മഹാസമുദ്രത്തിന്റെ ഭൂമധ്യരേഖാപ്രദേശം, തെക്കന്‍ കേരളം, കന്യാകുമാരി, തമിഴ്‌നാട്, ബംഗാള്‍ ഉള്‍ക്കടല്‍ എന്നിവിടങ്ങളില്‍ മത്സ്യബന്ധനത്തിനു പോകരുത്. ആഴക്കടലില്‍ മത്സ്യബന്ധനത്തിനു പോയിട്ടുള്ളവര്‍ തൊട്ടടുത്ത തീരത്തേക്ക് ഉടന്‍ മടങ്ങിയെത്താനും നിര്‍ദേശമുണ്ട്.
ഇപ്പോള്‍ കേരളതീരത്തു കടല്‍ക്ഷോഭം രൂക്ഷമാണ്. തിരുവനന്തപുരം ജില്ലയില്‍ വലിയതുറ മുതല്‍ അഞ്ചുതെങ്ങ് വരെയുള്ള പ്രദേശങ്ങളില്‍ തീരത്തേക്കു കടല്‍കയറി. തീരത്തു താമസിക്കുന്നവര്‍ ശ്രദ്ധിക്കണമെന്നു ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. തിരുവനന്തപുരം ജില്ലയില്‍ 19 കുടുംബങ്ങളെ ക്യാംപുകളിലേക്കു മാറ്റി.
Post Your Comments