കണ്ണൂർ : കശുവണ്ടി ശേഖരിക്കുന്നതിനിടെ ബോംബ് പൊട്ടി ഒരാൾക്ക് പരിക്കേറ്റു. കണ്ണൂർ ഇരിട്ടി ഉളിയിൽ പൂമരത്ത് പി പി നാസറിനാണ് സ്‌ഫോടനത്തിൽ . നാസറും ഭാര്യയും കശുവണ്ടി ശേഖരിക്കാനായി തോട്ടത്തിലെത്തി. അവിടെ കണ്ട വസ്തു എടുത്ത് പരിശോധിച്ച ശേഷം താഴെയിട്ടപ്പോൾ പൊട്ടിത്തെറിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന നാസറിന്റെ ഭാര്യ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. വലതുകാലിന് പരുക്കേറ്റ നാസറിനെ ആദ്യം ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു ശേഷം കണ്ണൂരിലെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി. മുഴക്കുന്ന് പൊലീസും ബോംബ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Post Your Comments